അല്‍-ഐന്‍ പള്ളിയില്‍ പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിക്കുന്നു


യു.എ.ഇ : പരിശുദ്ധ ഗീവര്‍ഗീസ് മാര്‍ ദിവന്ന്യാസിയോസ് (വട്ടശ്ശേരില്‍) തിരുമേനിയുടെ നാമധേയത്തില്‍ മലങ്കര സഭയില്‍ സ്ഥാപിതമായ പ്രഥമ ദേവാലയമായ അല്‍-ഐന്‍ സെന്‍റ്. ഡയനീഷ്യസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വട്ടശ്ശേരില്‍ തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിക്കുന്നു. പ്രതിഷ്ഠാ ശുശ്രൂഷകൾക്ക് 2016 സെപ്റ്റംബര്‍ 22, 23 തീയതികളില്‍ മലങ്കര ഓർത്തഡോൿസ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഡല്‍ഹി ഭദ്രാസന മെപ്രാപ്പോലീത്ത അഭി.ഡോ.യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് മെത്രാപ്പോലീത്തായുടെ സഹകാര്‍മ്മികത്വത്തിത്തിൽ നടത്തപ്പെടുന്ന ശുശ്രൂഷയില്‍ യു.എ.ഇ യുടെ പല ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് വിശ്വാസികളും ആത്മീയ സംഘടനാ നേതാക്കന്മാരും പങ്കുചേരും.

Leave a Reply

Your email address will not be published. Required fields are marked *