മലങ്കര ഓർത്തഡോൿസ് സഭയിലെ പ്രൈവറ്റ് ഗായകസംഘങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കാൻ 2016 ഒക്ടോബര്‍ 10 വരെ അവസരം

in41

മലങ്കര ഓർത്തഡോൿസ് സഭയിലെ പ്രൈവറ്റ് ഗായകസംഘങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കാൻ 2016 ഒക്ടോബര്‍ 10 വരെ അവസരം. പുതുതായി രജിസ്ട്രേഷന്‍ നേടണമെന്ന് ആഗ്രഹമുള്ളവരും, ഒക്ടോബര്‍ 10-നു മുന്പായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷന്‍ പുതുക്കുന്നവര്‍ക്കും, പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റും, ഐഡന്‍റിറ്റി കാര്‍ഡുകളും ഒക്ടോബര്‍ 29-ന് പരുമലയില്‍ നടക്കുന്ന ഗായകസംഘ സംഗമത്തില്‍ വച്ച് നല്‍കുന്നതാണ്.

രജിസ്റ്റര്‍ ചെയ്ത ഇടവക-പ്രൈവറ്റ് ഗായകസംഘാംഗങ്ങളുടെ പേരുവിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു ഡയറക്ടറിയും ഒക്ടോബര്‍ 29-ന് പ്രകാശനം ചെയ്യുന്നുണ്ട്. ഒക്ടോബര്‍ 10-നു മുന്പായി രജിസ്ട്രേഷന്‍ പുതുക്കുന്നവരുടേയും, പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവരുടേയും പേരുവിവരങ്ങള്‍ ഡയറക്ടറിയില്‍ ഉള്‍പ്പെടുത്തുന്നതാകയാല്‍ ഈ സൗകര്യം വിനിയോഗിക്കണമെന്ന് ശ്രുതി ഡയറക്ടര്‍ ബഹു. എം. പി. ജോര്‍ജ്ജച്ചന്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. വിജി കുര്യന്‍ തോമസുമായി (9846787198) ബന്ധപ്പെടുക

Comments

comments

Share This Post

Post Comment