ചേപ്പാട് മാര്‍ ദിവന്നാസ്യോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന് ഒക്ടോബര്‍ 2 തുടക്കമാവും

14508630_639688132878395_1781935183_n
മലങ്കര മെത്രാപ്പോലീത്തയായിരുന്ന അഭി. ചേപ്പാട് മാര്‍ ദിവന്നാസ്യോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ 2016 ഒക്ടോബര്‍ 2 മുതല്‍ 12 വരെ പരിശുദ്ധ പിതാവ് കബറടങ്ങിയിരിക്കുന്ന ചേപ്പാട് സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ നടക്കും.ഒന്നാം തിയതി 5 മണിക്ക് വസന്ത റാസ. രണ്ടാം തീയതി 8 മണിയ്ക്ക് വി.കുര്‍ബ്ബാന, അഭി. ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത കാര്‍മ്മികത്വം വഹിക്കും. 10 മണിയ്ക്ക് പെരുന്നാള്‍ കൊടിയേറ്റ്. ഏഴാം തിയതി 10 മണിയ്ക്ക് മര്‍ത്തമറിയം സമാജം ഭദ്രാസന ധ്യാനം. ഫാ. ജേക്കബ് ജോണ്‍ കല്ലട ഉദ്ഘാടനം ചെയ്യും. 9നു 6.30ന് മാര്‍ഗം കളി,ക്രിസ്തീയ ഗാന കച്ചേരി. 11നു 8മണിയ്ക്ക് വി.കുര്‍ബ്ബാനയ്ക്ക് അഭി. ഡോ.എബ്രാഹം മാര്‍ എപ്പിഫാനിയോസ് കാര്‍മ്മികത്വം വഹിക്കും. 8.30ന് വിദ്യാരംഭം, 5.30ന് ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തിലുള്ള ഛായാചിത്ര ഘോഷയാത്രയ്ക്കു സ്വീകരണം. രാത്രി ഏഴിന് അനുസ്മരണ പ്രഭാഷണം ഡോ.പി.ജെ കുര്യന്‍ നിര്‍വഹിക്കും. 7.45ന് റാസ. 12നു 8 മണിയ്ക്ക് അഞ്ചിന്മേല്‍ കുര്‍ബ്ബാന മലങ്കര ഓർത്തഡോൿസ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവ തിരുമനസിന്റെ മുഖ്യകാർമ്മികത്വത്തിൽ. 10.30ന് പ്രതിഭകളെ ആദരിക്കല്‍. കൂടാതെ പരുമല സെന്‍റ് ഗ്രീഗോറിയോസ് ഇന്‍റര്‍നാഷനല്‍ ക്യാന്‍സര്‍ കെയര്‍ സെന്‍ററിനു ചേപ്പാട് മാര്‍ ദിവന്നായിയോസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ സംഭാവനയായി ഒരു ലക്ഷം രൂപ കാതോലിക്കാ ബാവയ്ക്ക് സമര്‍പ്പിക്കല്‍.11നു സമൂഹ സദ്യ, 8ന് മാര്‍ഗ്ഗം കളി, പരിചമുട്ടു കളി,3.30ന് റാസ.

Comments

comments

Share This Post

Post Comment