പരുമല ക്യാൻസർ കെയർ സെന്ററിനു തിരുവനന്തപുരം ഭദ്രാസനം 3 കോടി രൂപ കൈമാറി

50
പരുമല സെന്റ്. ഗ്രീഗോറിയോസ് ഇന്റർനാഷണൽ ക്യാൻസർ സെന്ററിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി മലങ്കര ഓർത്തഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനം സ്വരൂപിച്ച 3 കോടി രൂപ ക്യാൻസർ കെയർ പ്രോജക്റ്റ് ഫണ്ട് കോ-ഓർഡിനേറ്റർ വെരി.റവ.ജോസഫ് ശമുവേൽ കറുകയിൽ കോർ എപ്പിസ്കോപ്പാ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ തിരുമേനിക്ക് കൈമാറി.

നിലയ്ക്കൽ ഭദ്രാസനം സ്വരൂപിച്ച 10 ലക്ഷം രൂപാ റവ.ഫാ.തോമസ് കുന്നുംപുറവും കൊല്ലം ഭദ്രാസനം സ്വരൂപിച്ച 8 ലക്ഷം രൂപാ റവ.ഫാ.ഡാനീയേൽ തോമസും പരുമല സെമിനാരിയിൽ വെച്ച് നടന്ന ചടങ്ങിൽ പരിശുദ്ധ കാതോലിക്കാ ബാവാക്ക് കൈമാറി. പരുമല സെമിനാരി മാനേജർ റവ.ഫാ.എം.സി. കുര്യാക്കോസ്, പരുമല ആശുപത്രി CEO റവ. ഫാ. എം.സി. പൗലോസ്, ഫാ.ഷാജി മുകടിയിൽ തുടങ്ങിയവർ പങ്കെടുത്തു.

Comments

comments

Share This Post

Post Comment