ബാലസമാജം അന്തര്‍ദേശിയ ക്യാമ്പ് ആരംഭിച്ചു

8
പത്തനാപുരം : ഈ ലോക ഇമ്പങ്ങളില്‍ മുഴുകി നശിച്ചു പോകാതെ യഹോവയിങ്കല്‍ പ്രത്യാശ അര്‍പ്പിപ്പ് മുന്നേറുവാന്‍ അഭി.സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്തു. പത്തനാപുരം മൗണ്ട് താബോര്‍ ദയറായില്‍ ആരംഭിച്ച അഖില മലങ്കര ബാലസമാജം ദേശീയ വാര്‍ഷിക ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഭി.സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ. ബാലസമാജം പ്രസിഡന്‍റ് ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ മുഖ്യ പ്രഭാഷണം നടത്തി. ദയറാ സുപ്പീരിയര്‍ വന്ദ്യ ജോസഫ് റംമ്പാന്‍, ഫാ. ഫിലിപ്പ് തരകന്‍, ജനറല്‍ സെക്രട്ടറി ഫാ. റിഞ്ചു പി. കോശി, ജോയിന്‍റ് സെക്രട്ടറിമാരായ ആനി ശങ്കരത്തില്‍, ജേക്കബ് തോമസ്, ട്രഷറാര്‍ ഷൈജു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. മലങ്കര സഭയിലെ വിവിധ ഭദ്രാസനങ്ങളില്‍ നിന്നായി 850-ബാലികാ ബാലന്മാര്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നു.

Comments

comments

Share This Post

Post Comment