ബഹ്‌റൈൻ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വാർഷികവും ആദ്യഫല പെരുന്നാളും

9
ബഹ്‌റൈൻ : ബഹ്‌റിനിൽ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ 58മത് വർഷിക പെരുന്നാൾ ഒക്ടോബർ 9, 10 തീയതികളിലും ആദ്യഫല പെരുന്നാൾ ഈ മാസം 14ന് നടത്തുമെന്നും അധികൃതർ അറിയിച്ചു. മലങ്കര സഭ തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലിമീസ് മെത്രാപൊലീത്താ മുഖ്യ കാർമികത്വം വഹിക്കും. ആദ്യഫല ശേഖരണത്തിൽ നിന്നു ലഭിക്കുന്ന വരുമാനം മാർ തെവൊദോസ് മെമ്മോറിയൽ സ്റ്റുഡന്റ് എഡ്യൂക്കേഷണൽ എയ്ഡ് ഫണ്ട് എന്നപേരിൽ ബഹ്‌റിനിൽ നിർധനരായ കുട്ടികളുടെ വിദ്യാഭ്യാസ ആവിശ്യത്തിനായി ഉപയോഗപെടുത്തുമെന്നും അധികൃതർ അറിയിച്ചു. തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലിമീസ് മെത്രാപൊലീത്ത , കത്തീഡ്രൽ വികാരി എം. ബി ജോർജ്ജ്, ഫാ. ജോഷുവ അബ്രഹാം, ട്രസ്റ്റി ജോർജ് മാത്യു, സെക്രട്ടറി രഞ്ജി മാത്യു, ലെനി റ്റി മാത്യു, അനു. റ്റി. കോശി, അജു. റ്റി. കോശി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Comments

comments

Share This Post

Post Comment