സിഡ്നി സെന്‍റ് തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സണ്‍‌ഡേ സ്കൂളിന്‍റെ ഓ. വി. ബി. എസ് സമാപിച്ചു

10
സിഡ്നി :
 സെന്‍റ് തോമസ്‌ ഇന്ത്യന്‍  ഓര്‍ത്തഡോക്സ് സണ്‍‌ഡേ സ്കൂളിന്‍റെ ആഭിമുഖ്യത്തില്‍ നടത്തപെട്ട ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍  (ഓ.വി.ബി.എസ്) വിജയകരമായി സമാപിച്ചു. ഒക്ടോബര്‍ 6 മുതല്‍ 9 വരെ സിഡ്നി സെന്‍റ്റ് തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വച്ച് നടന്ന ഓ.വി.ബി.എസില്‍ നൂറോളം കുട്ടികള്‍ സംബന്ധിച്ചു. ഒക്ടോബര്‍ 6 വ്യാഴാഴ്ച രാവിലെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ഒ.വി.ബി.എസ് ഇടവക വികാരി  ഫാ. തോമസ്‌ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ദൈവം എന്‍റെ പരമാനന്ദം (God is my Great Joy) എന്ന ചിന്താവിഷയത്തെ ആസ്പദമാക്കിയുള്ള ബൈബിള്‍ ക്ലാസുകളും, ഗാനപരിശീലനവും, ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വര്‍ക്കുകളും നടന്നു . സമാപന ദിവസം രാവിലെ ഇടവക വികാരിയുടെ  കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന നടന്നു. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അന്നേ ദിവസം വിശുദ്ധ  കുര്‍ബാന അനുഭവിച്ചു. തുടര്‍ന്നു കുട്ടികളുടെ വിവിധ കലാപരിപാടികള്‍  നടത്തപെട്ടു.
ഈ  അവധിക്കാലം ആഘോഷമാക്കിയാണ് കുട്ടികള്‍  ഓ .വി .ബി . എസിൽ പങ്കെടുത്തത്. പുതിയ അറിവുകൾ നേടുവാനും, കഥകൾ, പാട്ടുകൾ, ആക്ഷൻ സോങ്ങ്, മറ്റ് വിനോദ പരിപാടികൾ എന്നിവയിൽ പങ്കെടുത്തും കുട്ടികൾ ഓ. വി. ബി. എസ് ഉല്ലാസമാക്കി . ഇടവക വികാരി ഫാ. തോമസ്‌ വര്‍ഗീസ്, സണ്‍ഡേസ്കൂള്‍ ഹെഡ് മിസ്ട്രെസ്സ് ശ്രീമതി വെന്റ്റി മാത്യൂസ്‌, അധ്യാപകര്‍ തുടങ്ങിയവര്‍ ഓ. വി. ബി. എസിന് നേതൃത്വം നല്‍കി.

Comments

comments

Share This Post

Post Comment