വലിയ മാര്‍ യാക്കോബ് ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍

12
ഡല്‍ഹി : വലിയ മാര്‍ യാക്കോബ് ശ്ലീഹായുടെ നാമത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള ഏക ദേവാലയവും, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായാല്‍ കൂദാശ ചെയ്യപ്പെട്ടതുമായ ഡല്‍ഹി മയൂര്‍വിഹാര്‍ ഫേസ്-3യില്‍ സ്ഥിതി ചെയ്യുന്നതുമായ സെന്‍റ് ജെയിംസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വലിയ മാര്‍ യാക്കോബ് ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ 16 തീയതി മുതല്‍ 23 തീയതി വരെ അനുഗ്രഹപ്രദമായി ആഘോഷിക്കുന്നു. അതിനുവേണ്ടി വികാരി ഫാ. ബിനീഷ് ബാബു അച്ചന്‍റെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഡല്‍ഹി ഭദ്രാസനാധിപന്‍ അഭി.യൂഹാനോന്‍ മാര്‍ ദിമത്രിയോസ് മെത്രാപ്പോലീത്താ പെരുന്നാള്‍ ശിശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കും.

16 തീയതി ഞായറാഴ്ച രാവിലെ വി.കുര്‍ബ്ബാനയ്ക്കു ശേഷം ഭദ്രാസന സെക്രട്ടറി വെരി. റവ. എം. എസ്. സക്കറിയാ റംമ്പാന്‍ പെരുന്നാള്‍ കൊടി ഉയര്‍ത്തും. എല്ലാ ദിവസവും വൈകിട്ട് 6.30ന് സന്ധ്യാ നമസ്കാരം ഉണ്ടായിരിക്കും. 16, 17 തീയതികളില്‍ സന്ധ്യാ നമസ്കാരത്തിന് ശേഷം ശ്രീ. വിന്‍സന്‍റ് തോമസ് നയിക്കുന്ന ഫാമിലി കൗണ്‍സിലിങ്ങും, 18, 19, 20 തീയതികളില്‍ സന്ധ്യാ നമസ്കാരത്തിന് ശേഷം റവ. ഫാ. തോമസ്കുട്ടി ടി. നല്ലില (കൊല്ലം ഭദ്രാസനം ) നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷനും 21 തീയതി വൈകീട്ട് വി. കുര്‍ബ്ബാനയും ഉണ്ടായിരുക്കും. 22 തീയതി വൈകീട്ട് സന്ധ്യാ നമസ്കാരത്തിന് ശേഷം പ്രദിക്ഷണവും ഉണ്ടായിരിക്കും. 23ന് തീയതി ഞായറാഴ്ച വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് അഭി. യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികത്വം വഹിക്കും.

Comments

comments

Share This Post

Post Comment