എറണാകുളം സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ നവതി ആഘോഷം

13
കൊച്ചി : എറണാകുളം സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഇടവകയുടെ നവതി ആഘോഷത്തിന്‍റെ ഭാഗമായി ഇടവകയില്‍ മുന്‍പ് സേവനമനുഷ്ഠിച്ചിട്ടുള്ള വൈദീകരെയും 80നു മുകളില്‍ പ്രായമുള്ള ഇടവകാംഗങ്ങളെയും ആദരിച്ചു. ഇടവകയിലെ മുന്‍ വൈദികന്‍ കൂടിയായ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത അഭി യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ജിജു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. അഭി യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തായെ വികാരി പൊന്നാടയണിച്ച് ആദരിച്ചു. ട്രസ്റ്റി ഡാനിയേല്‍ ഉമ്മന്‍ ഇടവകയ്ക്ക് വേണ്ടി ഉപഹാരം സമര്‍പ്പിച്ചു.
വൈദീക സെമിനാരി മുന്‍ പ്രന്‍സിപ്പല്‍ റവ. ഫാ. ഡോ. ടി. ജെ ജോഷ്വാ, പി. ഐ ജോണ്‍ കോര്‍-എപ്പിസ്കോപ്പാ, ഫാ. ഒ. വി. ഏലിയാസ് എന്നിവരുള്‍പ്പെടെ 18 വൈദീകരെയും 120 മുതിര്‍ന്ന ഇടവകാംഗങ്ങളെയും ആദരിച്ചു. അസി. വികാരി ഫാ. ബിജു എബി മാത്യു, കെ. സി ഫിലിപ്പ്,  ഡോ.  പി. സി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment