” വിശുദ്ധിയുടെ സൗന്ദര്യം ” പുസ്തകം പ്രകാശനം ചെയ്തു

41
പരുമല : പരുമല തിരുമേനിയുടെ ജീവിതവും ദർശനവും ആസ്പദമാക്കി ഫാ. ഡാേ. ജാേണ്‍ താേമസ് കരിങ്ങാട്ടിൽ രചിച്ച ” വിശുദ്ധിയുടെ സൗന്ദര്യം ” എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനം അഭി. ഡാേ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്താ നിർവഹിച്ചു. പുസ്തകത്തിൻ്റെ ആദ്യ പ്രതി നിലയ്ക്കൽ ഭദ്രാസനാധിപന്‍ അഭി. ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ ഏറ്റു വാങ്ങി. പരുമല സെമിനാരി മാനേജർ ഫാ. എം. സി. കുര്യാക്കോസ്, അസി. മാനേജർമാരായ ഫാ. എ. ജി. ജോസഫ് റമ്പാന്‍, ഫാ. വൈ. മത്തായിക്കുട്ടി എന്നിവർ ചടങ്ങില് സന്നിഹിതരായിരുന്നു. ഓർത്തഡോക്സ് തിയോളജില്‍ക്കൽ സെമിനാരി അദ്ധ്യാപകരായ ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടിൽ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവും മികച്ച വാഗ്മിയുമാണ്. ബോധി പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭാര്യ : ഡോ. ജയ്സി കരങ്ങാട്ടില് അഭിഭാഷകയാണ്. മക്കള് : ബോധിഷ്, ബോധിഷ.

Comments

comments

Share This Post

Post Comment