യുവജനങ്ങളെ നന്മയുടെ പാതയിലൂടെ നയിക്കുവാന് ഓര്ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് അഡ്വ. കെ.കെ.രാമചന്ദ്രന് നായര് എം.എല്.എ

48
പരുമല : യുവജനങ്ങളെ നന്മയുടെ പാതയിലൂടെ നയിക്കുവാന്‍ ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് അഡ്വ. കെ.കെ.രാമചന്ദ്രന്‍ നായര്‍ എം.എല്‍.എ. പറഞ്ഞു. ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്‍റെ യുവജനസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു മത സംഘടനകള്‍ ചെയ്യുവാന്‍ മടിക്കുന്ന കാര്യങ്ങള്‍ ഏറ്റെടുത്ത് നിര്‍വഹിക്കുവാന്‍ ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കാണിക്കുന്ന താല്പര്യം വളരെ മാതൃകാപരമാണ് എന്ന് അദ്ദേഹം പറഞ്ഞു . നിരണം ഭദ്രാസനാധിപന്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു. വൈ.എം.സി.എ. ദേശീയ പ്രസിഡന്‍റ് ഡോ. ലെബി ഫിലിപ്പ് മാത്യൂ മുഖ്യ പ്രഭാഷണം നടത്തി. ഫാ.തോമസ് വര്‍ഗീസ് അമയില്‍, പ്രസ്ഥാനം ജനറല്‍ സെക്രട്ടറി ഫാ. പി. വൈ. ജെസന്‍, പരുമല സെമിനാരി മാനേജര്‍ ഫാ. എം. സി. കുര്യാക്കോസ്, ഫാ. മാത്യൂസ് റ്റി. ജോണ്‍, ട്രഷറര്‍ ജോജി പി. തോമസ്, ഫാ. അജി .കെ. തോമസ്, പ്രിനു റ്റി മാത്യുസ്, ജോബിന്‍ കെ ജോര്‍ജ്ജ്, മത്തായി ടി വര്‍ഗീസ്, ബിനു ശമുവേല്‍, ഫാ. ബിജോ രാജന്‍, ജേക്കബ് ഉമ്മന്‍, ഡോ. ജെയ്സി കരിങ്ങാട്ടില്‍, ജിഷാ മറിയം എല്‍വിന്‍, അനില്‍ മോന്‍ എന്‍ എ എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment