എക്കോളജിക്കല്‍ കമ്മീഷന്‍റെ ആഭിമുഖ്യത്തില്‍ പരുമലയില്‍ പരിസ്ഥിതി സെമിനാര്‍ നടത്തി

52
പരുമല : മലങ്കര ഓര്‍ത്തോക്സ് സഭ എക്കോളജിക്കല്‍ കമ്മീഷന്‍റെ ആഭിമുഖ്യത്തില്‍ പരുമല പെരുന്നാളിനോട് അനുബന്ധിച്ച് പരിസ്ഥിതി സെമിനാര്‍ നടത്തി. നിങ്ങള്‍ പാര്‍ക്കുന്ന ദേശം മലിനമാക്കരുത് എന്ന വിഷയത്തില്‍ പ്രൊഫ. ഡോ. പുന്നന്‍ കുര്യന്‍ ക്ലാസ് നയിച്ചു. കല്‍ക്കട്ട ഭദ്രാസനാധിപന്‍ അഭി. ഡോ. ജോസഫ് മാര്‍ ദിവന്ന്യാസ്യോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ച സമ്മേളനം തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി. കുര്യാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. ഇടുക്കി ഭദ്രാസനാധിപന്‍ അഭി. മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഫാ. ഡോ. മീഖായേല്‍ സഖറിയ, എം. കെ വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പാ, പരുമല സെമിനാരി മാനേജര്‍ ഫാ. എം. സി കുര്യാക്കോസ്, ഫാ. വര്‍ഗീസ് ജോണ്‍, ഡോ. ബിനോയി ടി തോമസ്, ഷാജി സി പോള്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment