പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപെരുന്നാള്‍ ഇന്നും നാളെയും

53
മാന്നാര്‍ : പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ 114മത് ഓര്‍മ്മപെരുന്നാള്‍ ഇന്നും നാളെയുമായി വിവിധ ചടങ്ങുകളോടെ ആഘോഷിക്കും. കൊടിയേറിയ നാള്‍ മുതല്‍ തീര്‍ത്ഥാടന വാരമായി ആഘോഷിച്ച് വരുകയാണെങ്കിലും പ്രധാന പെരുന്നാള്‍ ഇന്നും നാളെയുമാണ്. ഇന്ന് രാവിലെ ഏഴിന് വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാന കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ അഭി. ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്താ കർമ്മികത്വം വഹിച്ചു, 10.30-ന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വിവാഹ സഹായ വിതരണം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. 12-ന് ഉച്ചനമസ്ക്കാരം, 2.30-ന് തീര്‍ത്ഥാടക സംഗമവും പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിന്‍റെ സപ്തതി ആഘോഷങ്ങളുടെ ഉദ്ഘാടനവും നടക്കും. നിയമസഭാ സ്പീക്ര്‍ പി. ശ്രീരാമകൃഷ്ണന്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും.  പരിശുദ്ധ കാതോലിക്കാ ബാവ അധ്യക്ഷനായിരിക്കും. വൈകിട്ട് അഞ്ചിന് അഖണ്ഡ പ്രര്‍ത്ഥനയുടെ സമാപനം, അറിന് പെരുന്നാള്‍ സന്ധ്യാനമസ്ക്കാരം, 7.45-ന് കബറിങ്കലില്‍ ധൂപ പ്രാര്‍ത്ഥന, എട്ടിന് പരിശുദ്ധ കാതോലിക്കാ ബാവ വിശ്വാസികള്‍ക്ക് ശ്ലൈഹീക വാഴ്വ് നല്‍കും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസ. 9.30-ന് ധൂപ പ്രാര്‍ത്ഥന, ആശിര്‍വാദം, 10.30-ന് സംഗീതാര്‍ച്ചന. രണ്ടിന് പുലർച്ചെ മൂന്നിന് അഭി. ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന, അഞ്ചിന് രാത്രി നമസ്ക്കാരം, 5. 45-ന് പ്രഭാത നമസ്ക്കാരം, 6.30-ന് ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, 7.15-ന് പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയേയും മെത്രാപ്പോലീത്താമാരെയും പള്ളിയിലേക്ക് ആനയിക്കും. 8.30-ന് പരിശുദ്ധ കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാന. 10.30-ന് പരിശുദ്ധ കാതോലിക്കാ പള്ളിയുടെ മുകളില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ നിന്ന് വിശ്വാസികള്‍ക്ക് വാഴ്വ് നല്‍കും. 11-ന് ശ്രാദ്ധ സദ്യ. 12-ന് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥി പ്രസ്ഥാന സംഗമം. രണ്ടിന് നടക്കുന്ന ഭക്തിനിര്‍ഭരമായ റാസയോടും ആശിര്‍വാദത്തോടും കൊടിയിറങ്ങും.

Comments

comments

Share This Post

Post Comment