ദൈവീകതയുള്ള കുടുംബ ജീവിതങ്ങൾ സമൂഹത്തിന്റെ ആവിശ്യം : പരിശുദ്ധ കാതോലിക്കാ ബാവ

54
പരുമല: ദൈവീകതയുള്ള കുടുംബ ജീവിതങ്ങൾ സമൂഹത്തിന്റെ ആവിശ്യമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ പറഞ്ഞു. പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാളിനോട് അനുബന്ധിച്ചു പരുമല സെമിനാരിയിൽ വെച്ച് നടന്ന വിവാഹ ധനസഹായ വിതരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊട്ടാരക്കര – പുനലൂർ ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്താ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നിരണം ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നിർവ്വഹിച്ചു. സഭാ സെക്രട്ടറി ഡോ. ജോർജ് ജോസഫ്, അത്മായ ട്രസ്‌റ്റി എം.ജി. ജോർജ് മുത്തൂറ്റ്, പരുമല സെമിനാരി മാനേജർ റവ.ഫാ. എം.സി. കുര്യാക്കോസ്, പരുമല സെമിനാരി കൗൺസിൽ മെമ്പർ റവ.ഫാ. ഐപ്പ് പി. സാം, പ്രൊഫ. ഡോ. മാത്യു ജേക്കബ്, ജേക്കബ് തോമസ് അരികുപുറം, റോണി വർഗ്ഗിസ് എന്നിവർ ആശംസകൾ അറിയിച്ചു. കൺവീനർ കോശി ഉമ്മൻ സ്വാഗതവും സണ്ണി പുഞ്ചമണ്ണിൽ നന്ദിയും അറിയിച്ചു.

Comments

comments

Share This Post

Post Comment