തീർത്ഥാടക സംഗമവും പരി. പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിന്റെ സപ്‌തതി ആഘോഷങ്ങളുടെ ഉദ്‌ഘാടനം പരിശുദ്ധ കാതോലിക്കാ ബാവ നിർവ്വഹിച്ചു

55
പരുമല : തീർത്ഥാടക സംഗമവും പരിശുദ്ധ പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിന്റെ സപ്‌തതി ആഘോഷങ്ങളുടെ ഉദ്‌ഘാടനവും മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ നിർവ്വഹിച്ചു. സഭാ സെക്രട്ടറി ശ്രീ.ജോർജ്ജ് ജോസഫ് സ്വാഗതം ആശംസിച്ചു. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ അഭി.മാത്യൂസ് മാർ സേവേറിയോസ് അധ്യക്ഷനായിരുന്ന ചടങ്ങ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. അഭി.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ പ്രഭാഷണം നടത്തി.ഡോ.കെ.എസ് രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.അത്മായ ട്രസ്റ്റി ശ്രീ.എം.ജി ജോർജ്ജ് മുത്തൂറ്റ്, ശ്രീമതി വീണാ ജോർജ്ജ് എം.എൽ.എ,  പരുമല സെമിനാരി കൗൺസിൽ മെമ്പർ വെരി. റവ.ടി.എം എബ്രാഹം കോർ എപ്പിസ്കകോപ്പാ,സെൻ്റ് ഗ്രീഗോറിയോസ് ഹോസ്പിറ്റൽ, ക്യാൻസർ കെയർ സെൻ്റർ സി.ഇ.ഒ ഫാ. എം.സി പൗലോസ്, പരുമല സെമിനാരി കൗൺസിൽ മെമ്പർന്മാരായ ശ്രീ.തോമസ് ഉമ്മൻ അരികുപുറം, ശ്രീ.മാത്യു എ.പി, ശ്രീ.യോഹന്നാൻ ഈശോ, എന്നിവർ പ്രസംഗിച്ചു. പരുമല സെമിനാരി മാനേജർ ഫാ.എം.സി കുര്യാക്കോസ് നന്ദി  അറിയിച്ചു.

Comments

comments

Share This Post

Post Comment