പരുമല പെരുന്നാള്‍ കൊടിയിറങ്ങി

57
പരുമല : പരുമല തിരുമേനിയുടെ 114മത്  ഓര്‍മ്മപ്പെരുന്നാളിന് സമാപനം കുറിച്ചുകൊണ്ട് പെരുന്നാള്‍ കൊടിയിറങ്ങിയതോടെ ഭക്തജനങ്ങള്‍ ആത്മധന്യരായി മടങ്ങി. രാവിലെ 3ന് അഭി. ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാന നടന്നു. 5ന് നടന്ന രാത്രി നമസ്കാരത്തെ തുടര്‍ന്ന് അഭി. ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ ചാപ്പലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. 7.15ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവായെയും അഭിവന്ദ്യ മെത്രാപ്പോലീത്താമാരെയും പള്ളിമേടയില്‍നിന്നും പള്ളിയിലേക്ക് ആനയിച്ചു. പ്രഭാത നമസ്കാരത്തെ തുടര്‍ന്ന് പരി. കാതോലിക്കാ ബാവാ വി. കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. അഭി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറീലോസ് മെത്രാപ്പോലീത്താ, അഭി. ഡോ.യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്താ സഹകാര്‍മികത്വം വഹിച്ചു.
കബറിങ്കലിലെ ധൂപപ്രാര്‍ത്ഥനയെ തുടര്‍ന്ന് ഭക്തസമൂഹത്തെ പരി. കാതോലിക്ക ബാവായും അഭി. തിരുമേനിമാരും വാഴ്വ് നല്‍കി അനുഗ്രഹിച്ചു. പെരുനാളിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ശ്രദ്ധയോടെ പ്രവര്‍ത്തിച്ച വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്‍റുകള്‍, മാധ്യമപ്രവര്‍ത്തകര്‍, വര്‍ക്കിംഗ് കമ്മറ്റി, മാനേജിംഗ് കമ്മറ്റി, പരുമല കൗണ്‍സില്‍, വിവിധ ഭദ്രാസന കൗണ്‍സില്‍, അസോസിയേഷന്‍ അംഗങ്ങള്‍, ആദ്ധ്യാത്മിക പ്രസ്ഥാനങ്ങള്‍ എന്നിവരോടുള്ള നന്ദി സഭയ്ക്കുവേണ്ടി സെമിനാരി മാനേജര്‍ ഫാ. എം. സി. കുര്യാക്കോസ് അറിയിച്ചു. 2ന് ആരംഭിച്ച ഭക്തിനിര്‍ഭരമായ റാസയെ തുടര്‍ന്ന് ധൂപപ്രാര്‍ത്ഥനയ്ക്കും ആശിർവാദത്തിനും ശേഷം റവ. ഫാ. എം. സി കുര്യാക്കോസ് പെരുന്നാളിന് സമാപനമായി പെരുന്നാൾ കൊടിയിറക്കി.

Comments

comments

Share This Post

Post Comment