കുവൈറ്റ് അഹ്മദി പഴയപള്ളിയുടെ ആ­ദ്യഫലപ്പെരുന്നാൾ ആഘോഷിച്ചു


കുവൈറ്റ്‌ : സെന്റ്‌. തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ ആദ്യഫലപ്പെരുന്നാ­ൾ നവംബർ 11 വെള്ളിയാഴ്ച്ച രാവിലെ വിശുദ്ധ കുർബാനാനന്തരം  8.00 മണി ­മുതൽ അഹ്മദി പാക്കിസ്ഥാൻ അക്കാഡമി സ്കൂൾ അങ്കണത്തിൽ വെച്ചു ­നടത്തപ്പെട്ടു. ഇടവക വികാരി റവ. ഫാ. അനിൽ വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം,
മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ കണ്ടനാട്‌ ഭദ്രാസനാധിപൻ ­അഭിവന്ദ്യ ഡോ. തോമസ്‌ മാർ അത്താനാസിയോസ്‌ മെത്രാപ്പോലീ­ത്താ ഭദ്രദീ­പം തെളിയിച്ച്‌ ഉദ്ഘാട­നം ചെയ്‌തു. പൊതുസമ്മേളന­ത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. സഖറി­യാ മാർ തെയോഫിലോസ്‌ മെ­ത്രാപ്പോലീത്താ മുഖ്യസന്ദേശം നൽകി, ഹാർവെസ്റ്റ് ഫെസ്റ്റ് ജനറൽ കൺവീനർ സൈമൺ ജോൺ സ്വാഗതവും ഇടവക വികാരി ഫാ. അനിൽ വർഗീസ്, അഡ്മിനിസ്ട്രേറ്റീവ് വികാർ ഫാ. ­രാജു തോമസ്‌, കുവൈറ്റ് സെന്റ്. ബേസിൽ ഇടവക വികാരി ഫാ. ഷാജി ജോഷ്വാ, K.E.C.F  പ്രസിഡന്റ് ഫാ. സജി എബ്രഹാം, മുഖ്യ സ്പോൺസർ Mr. അഹമ്മദ് റഷീദ് ഹാറൂൺ, സഭ മാനേജിങ് കമ്മിറ്റി മെമ്പർ ശ്രീ. ഷാജി എബ്രഹാം, റവ. സി. സി. സാബു എന്നിവർ ആശംസകൾ അർപ്പിക്കുകയും, ഇടവക ട്രസ്‌റ്റി ശ്രി. ബെന്നി വർഗീസ് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

കുവൈറ്റ് സെന്റ്. സ്റ്റീഫൻസ് ഇടവക വികാരി റവ. ഫാ. സഞ്ജു ജോൺ, കുവൈറ്റ് മഹാ ഇടവക സഹവികാരി റവ. ഫാ. ജേക്കബ് തോമസ്, ഇടുക്കി ഭദ്രസനാംഗം റവ. ഫാ. വർഗീസ്. പി. സി, മലബാർ ഭദ്രാസനാംഗം റവ. ഫാ. ഗീവർഗീസ് ജോൺ, റവ. ഫാ. തോമസ് പുരയ്ക്കൽ, ഇതര സഭ ഇടവകകളിലെ ഭാരവാഹികൾ, ഇതര ഇടവക ജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ആദ്യഫലപ്പെരുന്നാളിനോട­നുബന്ധിച്ച്‌ പ്രസിദ്ധീകരിച്ച സുവനീർ, കൺവീനർ രാജു അലക്സാണ്ടറിൽ നിന്നും ഏറ്റുവാങ്ങി­ അഭി. ഡോ. സക്കറിയ മാർ തെയോഫിലോസ്‌ ­മെത്രാപ്പോലീത്താ പ്രകാശനം ചെയ്തു.

വാദ്യമേളങ്ങളുടെയും വർണ്ണ ശബളമായ കലാരൂപങ്ങളുടെയും അകമ്പടിയോടെ ഇടവകയിലെ സൺഡേസ്ക്കൂൾ ­കുട്ടികളും, പ്രാർത്ഥനായോഗങ്ങ­ളും അണിനിരന്ന സാംസ്കാരിക ഘോഷയാത്ര, വിവിധ ആത്മീയസംഘടനകൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാ­പരിപാടികൾ, സംഘാടക സമിതി അവതരിപ്പിച്ച “മരുഭൂമിയിലെ മൈലാപ്പൂർ” എന്ന വീഡിയോ സമാഹാരം, അറബിക്  ഡാൻസ് “തനൂറ”, നാടൻ രുചിക്കൂട്ടുകൾ അടങ്ങിയ വിവിധ ഭക്ഷണ ശാലകൾ, പ്രശസ്­ത പിന്നണി ഗായകരായ ജ്യോത്സന, വിദ്യാശങ്കർ, നൗഫൽ റഹ്‌മാൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ­ഗാനമേള, അനുകരണ കലയിലെ­ പ്രശസ്ത താരം കലാഭവൻ സതീഷ് അവതരിപ്പിച്ച കോമഡിഷോ എന്നിവ ഈ വർഷത്തെ ആ­ദ്യഫലപ്പെരുന്നാളിന്റെ­ മുഖ്യ ആകർഷണങ്ങളായി. തുടർന്ന് സമ്മാനക്കൂപ്പണുകളുടെ നറുക്കെടുപ്പും ഇടവക വികാരി ഫാ. അനിൽ വർഗീസ് സമാപന പ്രാർത്ഥന നടത്തുകയും ചെയ്തു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *