​‘തിരിച്ചറിവിന്റെ ആത്മാവിനെ ഉൾക്കൊള്ളുക’ – ഡോ. യൂഹാനോൻ മാർ മിലിത്തിയോസ്

15
ഷാർജ : ​‘ തിരിച്ചറിവിന്റെ ആത്മാവിനെ ഉൾക്കൊള്ളുക ‘ – ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്താ, ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ എം. ജി. ഒ. സി. എസ്. എം യൂണിറ്റിന്റ ഇരുപതാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം നന്മ തിന്മകൾ തിരിച്ചറിഞ്ഞു ജീവിക്കാനുള്ള വിവേകം പുതിയ തലമുറയ്ക്ക് ഉണ്ടാകണം എന്നും, പൂർവ പിതാക്കന്മാർ ഈ വിവേചനത്തിന്റെ ആത്മാവിനെ ഉൾ കൊണ്ടവർ ആയിരുന്നു അതിനാൽ  അവർ ദൈവ സന്നിധിയിൽ നമ്മുടെ മുമ്പിൽ മധ്യസ്ഥരാണ് എന്നും  അദ്ദേഹം സൂചിപ്പിച്ചു. ഇടവക വികാരി ഫാദർ അജി കെ ചാക്കോ അധ്യക്ഷത വഹിച്ചു. എം. ജി. ഒ. സി. എസ്. എം കേന്ദ്ര  ജനറൽസെക്രട്ടറി ഫാദർ ഫിലൻ പി.  മാത്യു മുഖ്യ പ്രഭാഷണം നടത്തി  ദൈവത്തോട് ചേർന്ന് ദിശാ  ബോധത്തോടെ ആത്മീയതയിൽ അടുത്ത തലമുറ വളർന്നു വരണമെന്ന് അദ്ദേഹം കുട്ടികളെ ആഹ്വാനം ചെയ്തു. ശ്രീ. ജേക്കബ് പി.വർഗീസ് 20  വർഷത്തെ പ്രവർത്തനത്തെപ്പറ്റി അവലോകനം നടത്തി. സഹ വികാരി  ഫാദർ ജോൺ കെ ജേക്കബ് , ഇടവക ഭാരവാഹികളായ ട്രസ്റ്റീ ഷാജി തോമസ്,സെക്രട്ടറി റജി പാപ്പച്ചൻ, ദൽഹി ഭദ്രാസന കൗൺസിൽ അംഗം ശ്രീ കെ.ജി. നൈനാൻ, സോണൽ സെക്രട്ടറി ശ്രീ. തരുൺ ഉമ്മൻ, എം. ജി. ഒ. സി. എസ്. എം ഭാരവാഹികളായ ബിജോ കല്ലിങ്കൽ, അലക്സ് വർഗീസ്, ജേക്കബ് വർഗീസ്, ജേക്കബ് അലക്സ്, ഫിലിപ്പ് മാത്യു, ജൂലിയ സാറാ തോമസ് എന്നിവർ പ്രസംഗിച്ചു 1996 മുതൽ  പ്രവർത്തിച്ച എം. ജി. ഒ. സി. എസ്. എം ഭാരവാഹികളെ ചടങ്ങിൽ ആദരിച്ചു.

Comments

comments

Share This Post

Post Comment