നിരണം ഭദ്രാസന യുവജനപ്രസ്ഥാനത്തിൻറ അഭിമുഖ്യത്തിൽ മാർ ഒസ്താത്തിയോസ് സ്മാരക പ്രഭാഷണം നടത്തപ്പെട്ടു

33
തിരുവല്ല : സാമൂഹിക നീതിയ്ക്ക് വേണ്ടി നിലകൊള്ളാനും സാമൂഹിക മനസാക്ഷിയ്ക്ക് നന്മയുടെ വെളിച്ചം പകരാനും ഡോ.ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിയ്ക്ക് കഴിഞ്ഞതായി മന്ത്രി മാത്യൂ ടി തോമസ്.ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം സംഘടിപ്പിച്ച മാര്‍ ഒസ്താത്തിയോസ് സ്മാരക പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരണം ഭദ്രാസനാധിപന്‍ അഭി.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ഭദ്രാസന വൈസ് പ്രസിഡന്‍റ് ഫാ.ബിജോഷ് തോമസ്, സെക്രട്ടറി മത്തായി ടി വര്‍ഗീസ്, കേന്ദ്ര ട്രഷറര്‍ ജോജി പി തോമസ്, അനുപ് വര്‍ഗീസ്, ജിജോ ഐസക്ക്, മെര്‍ലിന്‍ മറിയം വര്‍ഗീസ് പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment