ഹർത്താൽ ദിനം പാഴാക്കാതെ യുവജനപ്രസ്ഥാനം

34
പിറവം : പിറവം സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് തീർത്ഥാടന കേന്ദ്രത്തിലെ യുവജനപ്രസ്ഥാനത്തിന്റേയും പിറവം മുൻസിപ്പാലിറ്റിയുടേയും സംയുക്ത നേതൃത്വത്തിൽ ഹർത്താൽ ദിനത്തെ പാഴാക്കാതെ, ജനോപകാരപ്രദവും പ്രകൃതിസംരക്ഷണാർത്ഥവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്ന സന്ദേശത്തോടെ പുഴയോര സംരക്ഷണാർത്ഥം ഇല്ലിമുളത്തൈകൾ നട്ടു. ഹർത്താൽ ദിനത്തിൽ വെറുതെയിരുന്ന് ആയുസിന്റെ ഒരു ദിനം നഷ്ടപ്പെടുത്തരുത് എന്ന് കാതോലിക്കേറ്റ് സെന്റർ വികാരി റവ. ഫാ. യാക്കോബ് തോമസ് പൂവത്തുങ്കൽ അറിയിച്ചു. പിറവം മുൻസിപ്പൽ ചെയർമാൻ ശ്രീ സാബു കെ ജേക്കബ്, പ്രതിപക്ഷ നേതാവ് ശ്രീ .ഡോ. അജേഷ് മനോഹർ, കൗൺസിലർ ശ്രീ മെമ്പിൻ ബേബി, റവ. ഡി. എബ്രാഹാം മാത്യൂ, ശ്രീ വർഗീസ് തച്ചിലുകണ്ടം, ശ്രീ ജിനോ കൊമ്പനാൽ, ശ്രീ സണ്ണി തേക്കുംമൂട്ടിൽ, ശ്രീ ജോയി തെന്നശേരിൽ, ശ്രീ ജേക്കബ് മാത്യൂ കരാമേൽ, യുവജന പ്രസ്ഥാന അംഗങ്ങൾ, വിശ്വാസികൾ എന്നിവർ ചേർന്ന് പിറവം കാതോലിക്കേറ്റ് സെൻറർ മുതൽ എക്സൈസ് കടവ് വരെയുളള ഭാഗത്തെ പുഴയോരത്ത് മുളത്തൈകൾ നട്ടു . ഈ ഭാഗത്തുളള കടവുകൾ വൃത്തിയാക്കുന്നതിൽ യുവജനപ്രസ്ഥാന അംഗങ്ങളും, പ്രസ്ഥാനാഗവും മുൻസിപ്പൽ കൗൺസിലറുമായ ശ്രീ മെബിൻ ബേബിയും നേതൃത്വം നൽകി . നവദമ്പതികളായ റവ. ഡി. എബിൻ മാത്യുവും ശേബ എബിനും ചേർന്ന് ഒരു മുളത്തെ നട്ടത് ശ്രദ്ധേയമായി. ഈ പ്രവർത്തനം അനേകർക്ക് മാതൃകയാകട്ടെ എന്ന് ആശംസിച്ച് കൊണ്ട് പ്രസ്ഥാനം സെക്രട്ടറി ശ്രീജേക്കബ് മാത്യു കാരാമേൽ എല്ലാവർക്കും നന്ദി അർപ്പിച്ചു .

Comments

comments

Share This Post

Post Comment