കാരൾഗാന മത്സരം റാസൽഖൈമ സെന്റ് മേരീസ് പള്ളിക്ക് ഒന്നാംസ്ഥാനം

35
അബുദാബി : ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യു. എ. ഇ മേഖലാ കമ്മിറ്റി നടത്തിയ സി. പി. ചാണ്ടി മെമ്മോറിയൽ ക്രിസ്മസ് കാരൾഗാന മത്സരത്തിൽ റാസൽഖൈമ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിന് ഒന്നാംസ്ഥാനം. ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ദേവാലയം രണ്ടാം സ്ഥാനവും ഷാർജ സെന്റ് ഗ്രിഗോറിയോസ് ദേവാലയം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സോണൽ പ്രസിഡന്റ് ഫാ. ഷാജൻ വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് സംഗീത സംവിധായകൻ നെൽസൺ പീറ്റർ ഉദ്ഘാടനം ചെയ്തു. ഫുജൈറ ഇടവക വികാരി ഫാ. ഏബ്രഹാം തോമസ്, സോണൽ സ്രെക്രട്ടറി ഷിജു ജോയ്, ജനറൽ കൺവീനർ ജിജോ കളരിക്കൽ, സഭാ മാനേജിങ് കമ്മിറ്റി അംഗം ഡോ. കെ. സി. ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment