മലങ്കര ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസന വിദ്യാഭ്യാസ സഹായ വിതരണം

3
മലങ്കര ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസന വിദ്യാഭ്യാസ സഹായ വിതരണം 03/12/16 ന് ചാത്തമംഗലം മൗണ്ട് ഹെർമ്മോൻ അരമനയിൽ വെച്ച് ബഹു. വിദ്യാഭ്യാസ മന്ത്രി നിർവഹിക്കും. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. സഖറിയ മാർ തെയോഫിലോസ് തിരുമേനി ചടങ്ങിൽ ആധ്യക്ഷം വഹിക്കും. 150 നിർധന വിദ്യാർത്ഥികൾക്കാണ് 25000 രൂപ വീതമുള്ള ക്യാഷ് അവാർഡ് നൽകുന്നത്. 2 കുടുംബങ്ങൾക്ക് വീട് വെയ്ക്കുന്നതിന് ഭൂമി വാങ്ങുന്നതിനുള്ള ധനസഹായവും പ്രസ്തുത ചടങ്ങിൽ സമ്മാനിക്കും. മെഡിക്കൽ പ്രവേശനം നേടിയ സൂര്യ വിശ്വനാഥിന് ലാപ്ടോപ് നൽകും. ദേശീയ കായിക താരം വരകിൽ നീനയുടെ വീട് നിർമ്മാണത്തിന്റെ ആദ്യഘട്ട തുക പ്രസ്തുത ചടങ്ങിൽ സമ്മാനിക്കും. ശ്രീമതി വീണ ജോർജ് MLA ഈ പദ്ധതിയുടെ ഭാഗമായി 2 ആദിവാസി കുടുംബങ്ങൾക്ക് ഭൂമി വാങ്ങുന്നതിനായും, സാധുക്കളായ വിദ്യാർഥികളുടെ തുടർ വിദ്യാഭ്യാസത്തിനും സഹായം കൊടുത്തുകൊണ്ട് അഭി. തെയോഫിലിസ് തിരുമേനിയുടെ പ്രേവര്തനത്തിനു പിന്തുണ നൽകി. റഹീം MLA, ഓർത്തഡോക്സ് സെക്രട്ടറി ഡോ. ജോർജ്ജ് ജോസഫ്, ഭദ്രാസന സെക്രട്ടറി ഫാ. തോമസ് കുര്യൻ താഴയിൽ തുടങ്ങിയവർ സംബന്ധിക്കും.

Comments

comments

Share This Post

Post Comment