ദൈവകൃപയില്‍ വളരുന്ന തലമുറ സഭയുടെ സമ്പത്ത് : ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത

6
റാന്നി : അഖില മലങ്കര ബാലസമാജം യൂഹാനോന്‍ മാംദാനയുടെ ജന്മദിനമാചരിച്ച ഡിസംബര്‍ 4-ന് ബാലദിനമാചരിച്ചു. പ്രസ്ഥാനം പ്രസിഡന്‍റ് അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ബാലദിനത്തില്‍ ചെങ്ങന്നൂര്‍ ഭദ്രാസനത്തില്‍പ്പെട്ട ഇടവങ്കാട് സെന്‍റ് മേരീസ് പളളിയില്‍ വി.കുര്‍ബ്ബാന അര്‍പ്പിച്ചു. ദൈവകൃപയില്‍ വളരുന്ന തലമുറയാണ് സഭയുടെ ഭാവി സമ്പത്ത് എന്ന് മെത്രാപ്പോലീത്ത പ്രസ്ഥാവിച്ചു. കുടുംബാന്തരീക്ഷങ്ങള്‍ പ്രാര്‍ത്ഥനയാലും പരസ്പര സ്നേഹത്താലും ദൈവീകമായിരിക്കണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. വികാരി റവ.ഫാ.പി.കെ.കോശി ബാലദിന പ്രാര്‍ത്ഥന നടത്തുകയും കുമാരി ദ്യുതി മറിയം ബാലദിനപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.

Comments

comments

Share This Post

Post Comment