മാവേലിക്കര ഭദ്രാസന എം. ജി. ഓ. സി. എസ്. എം സ്നേഹസ്പര്‍ശം പദ്ധതിയിലേക്ക് സമാഹരിച്ച തുക കൈമാറി

34
മാവേലിക്കര : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മാവേലിക്കര ഭദ്രാസന എം. ജി. ഓ. സി. എസ്. എം നേതൃത്വത്തിൽ സ്നേഹസ്പര്‍ശം ക്യാൻസർ സഹായ പദ്ധതിയിലേക്ക് സമാഹരിച്ച തുക കൈമാറി. എം. ജി. ഓ. സി. എസ്. എം-ന്‍റെ സ്നേഹസ്പര്‍ശം കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. നിഖിത് കെ. സഖറിയ മാവേലിക്കര ഭദ്രാസന സഹായ മെത്രപ്പോലീത്ത അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായില്‍ നിന്നും തുക ഏറ്റുവാങ്ങി. വിദ്യാർത്ഥികൾ ഒരു നേരം ഉപവസിച്ച് സമാഹരിച്ച 25000 രൂപയാണ് പദ്ധതി ഫണ്ടിലേക്ക് കൈമാറിയത്. മാവേലിക്കര ഭദ്രാസന എം.ജി.ഓ.സി.എസ്.എം ജോയിന്റ് സെക്രട്ടറി ലാബി പീടികത്തറയിൽ മാധ്യമേഖല സെക്രട്ടറി ബിദിൻ, ബിജി, കമ്മറ്റിഅംഗം മിറിൻ മാത്യു,വിപിൻ തുടങ്ങിയവര്‍ സംബന്ധിച്ചു.

Comments

comments

Share This Post

Post Comment