ക്രിസ്തുമസ് സ്നേഹസംഗമം നടത്തി

35
മാവേലിക്കര : ലോകത്തില്‍ ജീവിക്കുന്ന എല്ലാവരിലും നന്മയുടെ കിരണങ്ങള്‍ ഉണ്ട്. ആ കിരണങ്ങളെ കൂടുതല്‍ പ്രകാശിപ്പിക്കുക എന്നതാണ് മനുഷ്യ ധര്‍മ്മം. മനുഷ്യ ജീവിതത്തിന്‍റെ ലക്ഷ്യങ്ങളില്‍ ഒന്നായി ഇതിനെ മാറ്റണമെന്ന് മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് പറഞ്ഞു. കല്ലിമേല്‍ ദയാ ഭവനും പത്തിച്ചിറ യുവജനപ്രസ്ഥാനവും സംയുക്തമായി മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലില്‍ സംഘടിപ്പിച്ച സ്നേഹസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അഭിവന്ദ്യ തിരുമേനി. ജയില്‍ സൂപ്രണ്ട് എസ്.സജീവ് അദ്ധ്യക്ഷത വഹിച്ചു. വെരി.റവ.നൈനാന്‍ കോര്‍ എപ്പിസ്കോപ്പ, ഫാ.ജോക്കബ് ജോണ്‍, ഫാ.പി.കെ.വര്‍ഗീസ്, ഫാ.ഐ.ജെ.മാത്യു, എബി ജോണ്‍, ജോണ്‍ കെ.തോമസ്, എഫി ജോണ്‍, പി.കെ.വര്‍ഗീസ്, ജോണ്‍ കെ.മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment