നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം ക്യാമ്പ് ഉദ്ഘാടനം ചെയ്യ്തു

36
റാന്നി : പരസ്പര സ്നേഹത്തിലൂടെ സമൂഹത്തിന് സഹായത്തിന്‍റെ കരം നീട്ടി വളരുവാന്‍ കുട്ടികള്‍ക്ക് കഴിയണമെന്ന് സീറോ മലബാര്‍ സഭ കാഞ്ഞിരപ്പളളി രൂപത സഹായ മെത്രാന്‍ അഭിവന്ദ്യ ഡോ. മാര്‍ ജോസ് പുളിയ്ക്കല്‍ പറഞ്ഞു. റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തില്‍ നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഖില മലങ്കര ബാലസമാജം പ്രസിഡന്‍റും നിലയ്ക്കല്‍ ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. ഹോളി ട്രിനിറ്റി ആശ്രമം സുപ്പീരിയര്‍ വന്ദ്യ ഔഗേന്‍ റമ്പാന്‍, ഭദ്രാസന കൗണ്‍സില്‍ അംഗം റവ.ഫാ.എബി വര്‍ഗീസ്, അഖില മലങ്കര ബാലസമാജം ജനറല്‍ സെക്രട്ടറി റവ.ഫാ.റിഞ്ചു പി.കോശി, ബാലസമാജം ഭദ്രാസന വൈസ്പ്രസിഡന്‍റ് റവ.ഫാ.ജോസഫ് സാമുവേല്‍, സഭാ മാനേജിങ് കമ്മറ്റിയംഗം അഡ്വ.മാത്യൂസ് മഠത്തേത്ത്, നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്കൂള്‍ ഡയറക്ടര്‍ ശ്രീ.ഒ.എം. ഫിലിപ്പോസ്, ബാലസമാജം ഭദ്രാസന ജനറല്‍ സെക്രട്ടറി ശ്രീ.ജേക്കബ് തോമസ്, ജോയിന്‍റ് സെക്രട്ടറി ശ്രീമതി ആനി റ്റോബി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment