മാർ ഗ്രിഗോറിയോസ് മൂവ്മെന്റിന്റെ ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങൾ അഭി. ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു


കുവൈറ്റ് : കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ കീഴിലുള്ള മാർ ഗ്രിഗോറിയോസ് മൂവ്മെന്റിന്റെ ( MGM കുവൈറ്റ്), ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങളും  കൽക്കട്ട ഭദ്രാസനാധിപൻ അഭി. ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്തായുടെ  ഷഷ്ടിപൂർത്തി ആഘോഷങ്ങളും 2017 ജനുവരി 7 ന് ശനിയാഴ്ച  വൈകിട്ട്   യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ വച്ച് നടന്നു. സംഘടനയിലെ കുട്ടികളും കുടുംബങ്ങളും വ്യത്യസ്തവും വർണ്ണാഭവുമായ കലാപരിപാടികൾ അവതരിപ്പിച്ചു. സഹവികാരി ഫാ ജേക്കബ് തോമസ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഇടവക ട്രസ്റ്റി, സെക്രട്ടറി, MGM സംഘടന ഭാരവാഹികൾ, മാനേജിംഗ് കമ്മിറ്റി അoഗങ്ങൾ  എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Comments

comments

Share This Post

Post Comment