അഖില മലങ്കര പ്രാര്‍ത്ഥനായോഗത്തിന്‍റെ ആഭിമുഖ്യത്തില്‍ പരീക്ഷാ മാര്‍ഗ്ഗ നിര്‍ദ്ദേശ ക്ലാസ് നടത്തപ്പെട്ടു


പരുമല : പരീക്ഷകളോടുള്ള കുട്ടികളുടെ ആശങ്കകളും ആകുലതകളും മാറ്റി ഭാവി സുരക്ഷിതമാക്കുവാന്‍ അഖില മലങ്കര പ്രാര്‍ത്ഥനായോഗത്തിന്‍റെ ആഭിമുഖ്യത്തില്‍ പരീക്ഷാ മാര്‍ഗ്ഗ നിര്‍ദ്ദേശ ക്ലാസ് ജനുവരി 14ന് ശനിയാഴ്ച രാവിലെ 9 മുതല്‍ പരുമല സെമിനാരിയില്‍ നടത്തപ്പെട്ടു. നിരണം ഭദ്രാസനാധിപന്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യ്തു. പത്തനാപുരം മൗണ്ട് താബോര്‍ ട്രെയിനിംഗ് കോളേജ് പ്രൊഫ. ഡോ. സാം. വി. ദാനിയേല്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. പരുമല സെമിനാരി മാനേജര്‍ ഫാ. എം. സി. കുര്യാക്കോസ് ആശംസകള്‍ അറിയിച്ചു. റവ. ഫാ. ജോണ്‍ വര്‍ഗീസ് കൂടാരത്തില്‍, ഫാ. ഗീവര്‍ഗീസ് ജോണ്‍, റവ. ഫാ. സി. വി ഉമ്മന്‍, ഡോ.ഐസക്ക് തോമസ്, ഡോ.ജേക്കബ് ജോര്‍ജ്ജ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Comments

comments

Share This Post

Post Comment