അയിരൂർ സെന്റ് ജോർജ്ജ് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നടത്തപ്പെടുന്നു


അയിരൂർ : അയിരൂർ സെന്റ് മേരീസ് ചെറിയപള്ളിയിലെ സെന്റ് ജോർജ്ജ് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും വേണ്ടി ഒരു ബോധവത്കരണ ക്ലാസ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. 2017 ജനിവരി 29 ഞായറാഴ്ച്ച വി. കുർബ്ബാനക്ക് ശേഷം എം. ജി. ഓ. സി. എസ്. എം തിരുവനന്തപുരം സെന്ററിന്റെ ഡയറക്ടർ റവ. ഫാ. ഗീവർഗീസ് മേക്കാട്ട്  ” Self – E for Better Life ” എന്ന വിഷയത്തിൽ ക്ലാസ് നയിക്കുന്നതാണ്. ഇടവകയിലെ വിദ്യാർത്ഥികളും യുവാക്കളും അവരുടെ മാതാപിതാക്കളും നിർബന്ധമായും ഈ ക്ലാസ്സിൽ പങ്കുചേരണമെന്ന് ഇടവക വികാരി റവ. ഫാ. വിൽ‌സൺ മാത്യൂസ് തെക്കിനേത്ത് അറിയിച്ചു. സമീപ ഇടവകളിലെ വിദ്യാർത്ഥി – യുവജന പ്രസ്ഥാന പ്രവർത്തകരെയും ഈ ക്ലാസ്സിലേക്ക് സ്വാഗതം ചെയ്യുന്നു.

Comments

comments

Share This Post

Post Comment