റാന്നി – നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ സുവര്‍ണ്ണ ജൂബിലി സമാപനവും റാന്നി മാര്‍ ഗ്രീഗോറിയോസ് ചാപ്പല്‍ കൂദാശയും


റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ മുപ്പത്തിയൊന്‍പത് ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിലുളള 50മത് റാന്നി – നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷനും കണ്‍വന്‍ഷന്‍ സുവര്‍ണ്ണ ജൂബിലി സമാപന സമ്മേളനവും റാന്നി മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്‍ററില്‍ പുതുക്കിപ്പണിത മാര്‍ ഗ്രീഗോറിയോസ് ചാപ്പല്‍ കൂദാശയും 2017 ഫെബ്രുവരി 12 മുതല്‍ 19 വരെ നടത്തപ്പെടും. ഫെബ്രുവരി 12-ന് ഞായറാഴ്ച 2 മണിക്ക് നിലയ്ക്കല്‍ ഡിസ്ട്രിക്ടിന്‍റെ ആഭിമുഖ്യത്തില്‍ നിലയ്ക്കല്‍ എക്യുമെനിക്കല്‍ ദേവാലയത്തില്‍ നിന്നും കാതോലിക്കേറ്റ് പതാകയുമായി വിളംബര റാലി ആരംഭിച്ച് 4 മണിക്ക് തോട്ടമണ്‍ സെന്‍റ് തോമസ് കത്തീഡ്രലില്‍ എത്തിച്ചേരുന്നതും അയിരൂര്‍, വയലത്തല, റാന്നി, കനകപ്പലം ഡിസ്ട്രിക്ടുകളിലെ വൈദികരും വിശ്വാസികളും കൂടിച്ചേര്‍ന്ന് 5 മണിക്ക് റാന്നി മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്‍ററില്‍ എത്തിച്ചേരും. തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്ത കൊടിയേറ്റ് നിര്‍വ്വഹിക്കും. ഫെബ്രുവരി 17-ന് രാവിലെ 11 മണിക്ക് ” മാര്‍ത്തോമ്മന്‍ പൈതൃകം ” പ്രദര്‍ശനം ഉദ്ഘാടനം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായും റാന്നി – നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ ” ചരിത്ര നാള്‍ വഴികളിലൂടെ ” പ്രദര്‍ശനം പഴവങ്ങാടി പഞ്ചായത്ത് മെമ്പര്‍ ശ്രീമതി പൊന്നി തോമസും നിര്‍വ്വഹിക്കും.
ദേവാലയ കൂദാശയുടെ ഒന്നാം ദിവസമായ ഫെബ്രുവരി 17-ന് വെളളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടത്തില്‍ നിന്നും ദേവാലയത്തില്‍ വയ്ക്കുവാനുളള പരിശുദ്ധ പരുമല തിരുമേനിയുടെ ഛായാചിത്രം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത പ്രാര്‍ത്ഥിച്ച് നല്‍കുന്നതും ഛായാചിത്രം വഹിച്ചുകൊണ്ടുളള ഘോഷയാത്ര പരുമല പളളിയില്‍ നിന്നും ആരംഭിച്ച് 5 മണിയോടുകൂടി കാതോലിക്കേറ്റ് സെന്‍ററില്‍ എത്തിച്ചേരുന്നതുമാണ്. റാന്നി സെന്‍റ് തോമസ് അരമനയില്‍ നിന്നും പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയെയും അഭിവന്ദ്യ തിരുമേനിമാരെയും കാതോലിക്കേറ്റ് സെന്‍ററിലേക്ക് സ്വീകരിച്ചാനയിക്കുന്നതും തുടര്‍ന്ന് ചാപ്പല്‍ കൂദാശയുടെ ഒന്നാം ഭാഗം നിര്‍വ്വഹിക്കുന്നതുമാണ്. ഫെബ്രുവരി 18-ന് ശനിയാഴ്ച ദേവാലയ കൂദാശയും തുടര്‍ന്ന് കണ്‍വന്‍ഷന്‍ സുവര്‍ണ്ണ ജൂബിലി സമ്മേളനവും നടത്തപ്പെടും. അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം ബഹു. ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ഷാജി പി. ചാലി ഉദ്ഘാടനം ചെയ്യും. തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണവും ഇടുക്കി ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്ത സുവനീര്‍ പ്രകാശനവും നിര്‍വ്വഹിക്കും. ശ്രീ. ആന്‍റോ ആന്‍റണി എം. പി. ഭവന നിര്‍മ്മാണ സഹായ വിതരണവും ശ്രീ. രാജു എബ്രഹാം എം. എല്‍. എ വിദ്യാഭ്യാസ സഹായ വിതരണവും പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. അനില്‍ തുണ്ടിയില്‍ ചികിത്സാ സഹായ വിതരണവും നിര്‍വ്വഹിക്കും. തുടര്‍ന്ന് കണ്‍വന്‍ഷന്‍ മുന്‍കാല പ്രവര്‍ത്തകരെ ആദരിക്കും. ഉച്ചയ്ക്ക് 1 മണിക്ക് ഭദ്രാസന മര്‍ത്തമറിയം സമാജത്തിന്‍റെയും നവജ്യോതിയുടെയും സംയുക്ത സമ്മേളനം നടക്കും. റവ. ഫാ. തോമസ് രാജു കരുവാറ്റ ക്ലാസ്സ് നയിക്കും. വൈകിട്ട് 7 മണിക്ക് അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. റവ. ഫാ. തോമസ് രാജു കരുവാറ്റ വചനപ്രഘോഷണം നടത്തും. ഫെബ്രുവരി 19-ന് അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത വി. കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് നടക്കുന്ന പരീക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശ ക്ലാസ്സിന് റവ. ഫാ. പ്രൊഫ. ജേക്കബ് റോയി ക്ലാസ്സ് നയിക്കും. തുടര്‍ന്ന് 3 മണിക്ക് ഭദ്രാസന എം. ജി. ഓ. സി. എസ്. എം-ന്‍റെയും യുവജനപ്രസ്ഥാനത്തിന്‍റെയും സംയുക്ത സമ്മേളനം നടക്കും. വൈകിട്ട് 7 മണിക്ക് റവ. ഫാ. പ്രൊഫ. ജേക്കബ് റോയി വചനപ്രഘോഷണം നടത്തും. അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് തിരുമനസ്സുകൊണ്ട് സമാപന സന്ദേശം നല്‍കും.

Comments

comments

Share This Post

Post Comment