കാട്ടൂർ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി തൃതീയ സുവര്‍ണ ജൂബിലി സമാപന സമ്മേളനം നടത്തപ്പെട്ടു


കാട്ടൂർ : ആരാധനാലയങ്ങള്‍ മതനിരപേക്ഷിത നിലനിര്‍ത്തുന്ന സാംസ്കാരിക കേന്ദ്രങ്ങളാണെന്ന് മന്ത്രി കെ. രാജു കാട്ടൂർ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി തൃതീയ സുവര്‍ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ ക്ഷേമത്തിനും മുന്നേറ്റത്തിനും ആത്മീയവും ഭൗതീകവുമായ സമത്വത്തെ ഭരണഘടനാപരമായി പുനരാവിഷ്കരിക്കുവാന്‍ ദേവാലയങ്ങള്‍ക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂബിലി ആഘോഷങ്ങള്‍ മാനുഷിക തലത്തിലുള്ള യഥാര്‍ഥസ്ഥാനപ്പെടുത്തലാകണമെന്ന് പരി. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ സമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. അഭി. ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ഗ്ലോറിയാ 150 ഭവനങ്ങളുടെ താക്കോല്‍ ദാനം ആന്‍റോ ആന്‍റണി എം. പി നിര്‍വഹിച്ചു. രാജു ഏബ്രഹാം എം. എല്‍. എ മലങ്കര അസോസിയോഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്, വികാരി ഫാ. ഗീവര്‍ഗ്ഗീസ് പൊന്നോല, റവ. ഫാ. കെ. എ. ചെറിയാന്‍, റവ. ഫാ. ഐവാന്‍ ജോസഫ് ഗീവര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ എം. ജെ ഗീവര്‍ഗീസ് മഠത്തിലേത്ത്, ട്രസ്റ്റി മത്തായികുട്ടി എം. എ. മനാട്ട്, സി. പി തോമസ് ചാണത്രയില്‍ എന്നിവര്‍ പ്രസംഗിച്ചു. പരി. കാതോലിക്കാ ബാവായുടെ സ്നേഹസ്പര്‍ശം പദ്ധതിയിലേയ്ക്ക് ഇടവകയുടെ നേതൃത്വത്തില്‍ സമാഹരിച്ച ജീവകാരുണ്യ സമാഹാരം സമര്‍പ്പണവും നടത്തി.

Comments

comments

Share This Post

Post Comment