കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷവും കുടുംബസംഗമവും


പിറവം :  ഓര്‍ത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷവും കുടുംബസംഗമവും 2017 ഫെബ്രുവരി 11ന് ഓണക്കൂര്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും. 6. 30നു പ്രഭാത നമസ്കാരം ഏഴിന് പരി. ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തിലും കണ്ടനാട് ഭദ്രാസനാധിപന്‍ അഭി. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെയും ഭദ്രാസനത്തിലെ എല്ലാ വൈദീകരുടെയും സഹകാര്‍മ്മികത്വത്തിലും വി. കുര്‍ബ്ബാന. 9. 30ന് ക്യാന്‍സര്‍ – സത്യവും മിഥ്യയും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് ഡോ.വി.പി ഗംഗാധരന്‍. 10.30നു ഡോ. വി. പി ഗംഗാധരനെ പരി. കാതോലിക്കാ ബാവാ ആദരിക്കും. 11നു പൊതുസമ്മേളനം പരി.ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.അഭി. ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ഭദ്രാസന വികസന ഫണ്ട് പരി. കാതോലിക്കാ ബാവാ സ്വീകരിക്കും. ഭദ്രാസനത്തിന്‍റെ കീഴില്‍ ആരംഭിക്കുന്ന ജീവകാരുണ്യ പദ്ധതിയായ പ്രശാന്തം പാലിയേറ്റീവ് പ്രോഗ്രാമിന്‍റെ ഉദ്ഘാടനവും നടക്കും. എറണാകുളത്തിനു പുറമെ കോട്ടയം, ഇടുക്കി ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നതാണു കണ്ടനാട് വെസ്റ്റ് ഭദ്രാസനം. വയോധികരുടെയും രോഗികളുടെയും പനരുധിവാസ പദ്ധതികളായ പ്രശാന്തം, പ്രത്യാശ, പ്രശാന്തി തുടങ്ങിയവയ്ക്കു പുറമെ ഒട്ടെറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടപ്പാക്കുന്നതായി ഭദ്രാസനാധിപന്‍ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ പറഞ്ഞു. മേഖലയിലെ പതിനഞ്ചോളം സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാ ദിവസവും ഉച്ചഭക്ഷണവും നല്‍കുന്നതുള്‍പ്പെടെയുള്ള പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്. സമ്മേളനം തത്സമയം ഗ്രീഗോറിയൻ ടീവിയിലൂടെയും ഗ്രീഗോറിയൻ മൊബൈല് ആപ്ലിക്കേഷനിലൂടെയും  Gregorian App കാണുവാൻ സാധിക്കുന്നു. അതിനായി Gregorian TV എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *