ബെന്‍സേലം സെന്റ് ഗ്രീഗോറിയോസ് പള്ളിയില്‍ ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി


ബെന്‍സേലം (പെന്‍സില്‍വേനിയ) : നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്കോഫ് ബെന്‍സേലം സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തില്‍ ഫെബ്രുവരി 5 ഞായറാഴ്ച നടന്നു. ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ടിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. വിശുദ്ധ കുര്‍ബ്ബാനക്കുശേഷം കൂടിയ കിക്കോഫ് ചടങ്ങിലേക്ക് കോണ്‍ഫറന്‍സ് കമ്മറ്റി പ്രതിനിധികളായ ജോര്‍ജ് തുമ്പയില്‍, ഡോ. ഫിലിപ്പ് ജോര്‍ജ്, എബി കുറിയാക്കോസ്, വറുഗീസ് പി. ഐസക്ക് എന്നിവരെ ഇടവക വികാരി റവ. വി. എം. ഷിബു എന്നിവരെ ക്ഷണിച്ചു. കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ മുന്‍വര്‍ഷത്തെ കോണ്‍ഫറന്‍സില്‍ ഇടവക വഹിച്ച പങ്കിനെ അഭിനന്ദിക്കുകയും ഈ വര്‍ഷവും അനുഗ്രഹീതവും അര്‍ത്ഥവത്തുമാക്കാന്‍ ഇടവക സാന്നിദ്ധ്യം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തുടര്‍ന്നു സംസാരിച്ച സുവനിയര്‍ ബിസിനസ് മാനേജര്‍ ഡോ. ഫിലിപ്പ് ജോര്‍ജ്ജും, സുവനിയര്‍ ചീഫ് എഡിറ്റര്‍ എബി കുര്യാക്കോസും സുവനിയറിനെക്കുറിച്ച് വിശദീകരിക്കുകയും ഇടവകാംഗവും ഏരിയാ കമ്മറ്റിയംഗവും, സുവനിയര്‍ കമ്മറ്റിയംഗവും ഡയോസിസന്‍ അസംബ്ലി മെമ്പറുമായ വറുഗീസ് പി. ഐസക്കിന്റെ വിവിധ സേവനങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്തു. ഇടവക വികാരി റവ. വി. എം. ഷിബു ജോ ഏബ്രഹാമില്‍ നിന്ന് രജിസ്‌ട്രേഷന്‍ ഫീസും ഫോറവും സ്വീകരിച്ചു രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി. ട്രസ്റ്റി ബിനു ഫിലിപ്പില്‍ നിന്ന് സുവനിയര്‍ അഡ്വര്‍ട്ടൈസ്‌മെന്റ് ഫീസും ഫോറവും സ്വീകരിച്ചു സുവനിയര്‍ അഡ്വര്‍ട്ടൈസ്‌മെന്റ് കാമ്പെയിനും ഉദ്ഘാടനം ചെയ്തു. ഇടവക സെക്രട്ടറി മാത്യു കുര്യന്‍, മലങ്കര അസോസിയേഷന്‍ മെമ്പര്‍മാരായ യോഹന്നാന്‍ ശങ്കരത്തില്‍, തോമസ് ഒ. ഏബ്രഹാം, ദീര്‍ഘകാലം സഭാ മാനേജിംഗ് കമ്മറ്റിയംഗമായി സേവനമനുഷ്ഠിച്ച രാജു വറുഗീസ്, മുന്‍ ഡയോസിസന്‍ കൗണ്‍സില്‍ മെമ്പര്‍ ജോര്‍ജ് മാത്യു എന്നിവരും സന്നിഹിതരായിരുന്നു. കോണ്‍ഫറന്‍സ് രജിസ്‌ട്രേഷനിലും സുവനിയര്‍ കാമ്പയിനിലും വളരെയേറെ ഇടവകാംഗങ്ങള്‍ താല്‍പ്പര്യപൂര്‍വ്വം ഭാഗഭാക്കുകളായി.

For registration
Family conference website
Conference Site

Comments

comments

Leave a Reply

Your email address will not be published. Required fields are marked *