കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷവും കുടുംബ സംഗമവും ഓണക്കൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വച്ച് നടത്തപ്പെട്ടു


ഓണക്കൂർ :  ജീവകാരുണ്യ പ്രവർത്തനം നന്മയുടെ അംശത്തെ ഉയർത്തി പിടിക്കുന്നു എന്ന് പരി. കാതോലിക്ക ബാവ. ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷവും കുടുംബ സംഗമവും ഓണക്കൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ഉദ്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം. തിരുമേനി നടത്തുന്ന സേവന പ്രവർത്തനങ്ങൾ എല്ലാം മാത്യക പരമാണ് ആണ് എന്നും മറ്റ് ഭദ്രാസനങ്ങളക്കാൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നടത്തുന്നത് പ്രശംസനീയമാണ് എന്നും ബാവ കൂട്ടി ചേർത്തു ചടങ്ങിൽ ദദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. രാവിലെ 7.30 ന് അഭി. സേവേറിയോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിലും ഭദ്രാസനത്തിലെ മുഴുവൻ വൈദികരുടെ സഹകാർമ്മികത്വത്തിൽ വി. കുർബ്ബാന അർപ്പിച്ചു. തുടർന്ന് ” ക്യാൻസർ സത്യവും മിഥ്യയും “ എന്ന വിഷയത്തിൽ പ്രശസ്ത ക്യാൻസർ വിദ്ഗദ്ധൻ ഡോ. വി. പി. ഗംഗാധരൻ ക്ലാസ്സ് നയിച്ചു. ഭദ്രാസന വികസന ഫണ്ട് സ്വീകരണവും പ്രശാന്തം പാലീയേറ്റീവ് പ്രോഗ്രാം ഉദ്ഘാടനവും നടത്തി. സഭ വൈദീക ട്രസ്റ്റി ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട്, ഭദ്രാസന സെക്രട്ടറി ഫാ. സി. എം കുര്യാക്കോസ്, വികാരി ഫാ. അബ്രഹാം കെ. ജോൺ, ഫാ. ഡോ. തോമസ് ചകിരിയിൽ, ഫാ. റോമ്പിൻ മർക്കോസ്, ഫാ.പൗലോസ് വാളനടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment