റാന്നി മാര്‍ ഗ്രീഗോറിയോസ് ചാപ്പലില്‍ കൊടിയേറി


റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ മുപ്പത്തിയൊന്‍പത് ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിലുളള 50മത് റാന്നി – നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷനും റാന്നി മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്‍ററില്‍ പുതുക്കിപ്പണിത മാര്‍ ഗ്രീഗോറിയോസ് ചാപ്പല്‍ കൂദാശയ്ക്കും മുന്നോടിയായി കാതോലിക്കേറ്റ് സെന്‍ററില്‍ കൊടിയേറ്റ് നടത്തി. ഫെബ്രുവരി 12-ന് ഞായറാഴ്ച 2 മണിക്ക് നിലയ്ക്കല്‍ ഡിസ്ട്രിക്ടിന്‍റെ ആഭിമുഖ്യത്തില്‍ നിലയ്ക്കല്‍ എക്യുമെനിക്കല്‍ ദേവാലയത്തില്‍ നിന്നും കാതോലിക്കേറ്റ് പതാകയുമായി ആരംഭിച്ച വിളംബര റാലി 4 മണിക്ക് തോട്ടമണ്‍ സെന്‍റ് തോമസ് കത്തീഡ്രലില്‍ എത്തിച്ചേര്‍ന്നു. അയിരൂര്‍, വയലത്തല, റാന്നി, കനകപ്പലം ഡിസ്ട്രിക്ടുകളിലെ വൈദികരും വിശ്വാസികളും അണിചേര്‍ന്ന് 5 മണിക്ക് റാന്നി മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്‍ററില്‍ വച്ച് തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്ത കൊടിയേറ്റ് നിര്‍വ്വഹിച്ചു. ഭദ്രാസന സെക്രട്ടറി റവ.ഫാ.ഷൈജു കുര്യന്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ റവ.ഫാ.ജോജി മാത്യു, റവ.ഫാ.എബി വര്‍ഗീസ്, ശ്രീ.കെ.എ.എബ്രഹാം, ശ്രീ.ജേക്കബ് മാത്യു, അഡ്വ.അനില്‍ വര്‍ഗീസ് എന്നിവര്‍ വിളംബര റാലിയ്ക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *