തേവനാല്‍ പള്ളിയില്‍ പ്രധാന പെരുന്നാളിന് കൊടിയേറി


മാര്‍ ബഹനാന്‍ സഹദായുടെ അനുഗ്രഹീത നാമധേയത്തില്‍ സ്ഥാപിതമായ മലങ്കരയിലെ ദേവാലയങ്ങളിലൊന്നും, പുണ്യപ്പെട്ട കാട്ടുമങ്ങാട്ട് ബാവാമാരുടെയും പരി. പരുമല തിരുമേനിയുടെയും പാദസ്പര്‍ശനത്താല്‍ പവിത്രമാക്കപ്പെട്ടതുമായ വെട്ടിക്കല്‍, തേവനാല്‍ മാര്‍ ബഹനാന്‍ ഓര്‍ത്തഡോക്സ്‌ സുറിയാനി പള്ളിയുടെ പ്രധാന പെരുന്നാളായ ശിലാസ്ഥാപനപെരുന്നാളിനും, മാര്‍ ബഹനാന്‍ സഹദായുടെ ഓര്‍മ്മയ്ക്കും വികാരി ഫാ. ഡോ. തോമസ് ചകിരിയില്‍ കൊടിയേറ്റി .പെരുന്നാള്‍ ചടങ്ങുകള്‍ക്ക് മലങ്കര സഭയുടെ തൃശൂര്‍ മെത്രാസനാധിപന്‍ അഭി.ഡോ.യുഹാനോന്‍ മാര്‍ മിലിത്തിയോസ് തിരുമേനി പ്രധാന കാര്‍മ്മികത്വം വഹിക്കും. ഫെബ്രുവരി 18 ശനിയാഴ്ച വൈകിട്ട് 6.00 ന് സന്ധ്യാനമസ്കാരവും, 7.00ന് ദേശം ചുറ്റിയുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും ആശീര്‍വാദവും നേര്‍ച്ചയും നടക്കും.

പ്രധാന പെരുന്നാള്‍ ദിനമായ ഫെബ്രുവരി 19 ഞായറാഴ്ച രാവിലെ 7.30ന് പ്രഭാത നമസ്കാരവും, 8. 30ന് വി. കുര്‍ബാനയും തുടര്‍ന്ന് അനുഗ്രഹപ്രഭാഷണവും, തേവനാല്‍ താഴ്വരയിലെ ദയറാ ചാപ്പലിലെക്കുള്ള പ്രദക്ഷിണവും, ശ്ലൈഹീക വാഴ്വും നേര്‍ച്ചസദ്യയും നടക്കും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *