അഭി. ഡോ. സഖറിയ മാർ തെയോഫിലോസ് മെത്രാപൊലീത്തായുടെ പൗരോഹിത്യ ജൂബിലിയുടെ ഭാഗമായി സമൂഹ വിവാഹ നവ ദമ്പതികൾക്കുള്ള സഹായ വിതരണം നടത്തപ്പെട്ടു


കോഴിക്കോട് : മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ മലബാർ ഭദ്രാസന അധിപൻ അഭി. ഡോ. സഖറിയ മാർ തെയോഫിലോസ് മെത്രാപൊലീത്തായുടെ പൗരോഹിത്യ ജൂബിലിയുടെ ഭാഗമായി നടന്നു വരുന്ന സാധുജന സംരക്ഷണ സഹായ വിതരണത്തിനും, സമൂഹ വിവാഹ നവ ദമ്പതികൾക്കുള്ള സഹായ വിതരണത്തിനും, വിദ്യാഭ്യാസ സഹായ വിതരണവും കോഴിക്കോട് ഹെർമോൻ അരമനയിൽ വെച്ച് നടത്തപ്പെട്ടു. ഇതുവരെ 50 സമൂഹ വിവാഹത്തിന് നേതൃത്വം നൽകുവാനും ഒരു കോടി രൂപ വരെ സഹായ വിതരണം നടത്തുവാനും അഭി. പിതാവിന് കഴിഞ്ഞു. സാമൂഹിക പ്രതിബദ്ധതയോടെ സമൂഹത്തിന്റെ പാർശ്വവൽക്കരിക്കപെട്ട ജനവിഭാഗത്തിന്റെ പിതാവായി അവരെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൈപിടിച്ച് ഉയർത്തുവാൻ അഭി. തെയോഫിലോസ് മെത്രാപ്പോലീത്തായ്ക്ക് കഴിഞ്ഞു.
നടൻ ക്യാപ്റ്റൻ രാജു, മട്ടന്നൂർ ബഹു. ഭാസ്കരൻ മാഷ്, അരമന മാനേജർ ബഹു. തോമസ് അച്ചൻ, മറ്റു വിശിഷ്ട അതിഥികളും ഭദ്രാസനത്തിലെ ബഹു. വൈദീകരും, വിശ്വാസികളും, ആദിവാസി മേഖല സംരക്ഷണത്തിന് നിയോഗിച്ചിട്ടുള്ള സർക്കാർ ഉദ്യോഗസ്ഥർ, ഗോത്ര വർഗ്ഗത്തിൽ നിന്ന് ഉള്ള ആളുകൾ എന്നിവർ പങ്കെടുത്തു.

Comments

comments

Share This Post

Post Comment