MGOCSM യു എ ഇ മേഖല, 2017 ലെ പ്രവർത്തന ഉദ്‌ഘാടനം


ഷാർജ : ദൈവരാജ്യത്തിന്റെ അവകാശികളായിത്തീരുന്ന പുതിയ തലമുറയായി വളർന്നു വരിക എന്ന് , മലങ്കര ഓർത്തഡോക്സ് സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് MGOCSM കുട്ടികളെ ആഹ്വാനം ചെയ്തു. ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ വച്ച് MGOCSM യു എ ഇ മേഖല, 2017 ലെ പ്രവർത്തന ഉദ്‌ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിൽ ജീവിക്കുക എന്നും ക്രിസ്തു ഉള്ള ജീവിതം നയിക്കുക എന്നും അദ്ദേഹം പ്രസംഗിച്ചു. സോണൽ പ്രസിഡന്റ ഫാദർ സജു തോമസ് അധ്യക്ഷം വഹിച്ചു. ഷാർജ ഇടവക സഹ വികാരി ഫാദർ ജോൺ കെ ജേക്കബ്, ഇടവക ഭാരവാഹികളായ ട്രസ്റ്റീ ഐയ്‌പ്പ് ജോർജ് , സെക്രട്ടറി ബിനു മാത്യു, സോണൽ സെക്രട്ടറി സോളമൻ ചെറിയാൻ, ഐശ്വര്യ എലിസബത്ത് (റാസൽഖൈമ), അഞ്ജലി സൂസൻ ജോർജ് (ഫുജൈറ ) ആബേൽ ജോൺ പണിക്കർ ( ജബൽ അലി) ഹെലൻ പൗലോസ്, ഫിലിപ്പ് മാത്യു (ഷാർജ) എന്നിവർ പ്രസംഗിച്ചു . ശ്രീമതി സൂസൻ കോരുത് കുട്ടികൾക്കുള്ള വ്യക്തി വികസന ക്ലാസ്സുകൾ നടത്തി. എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഈ വർഷത്തെ പരിപാടികൾ സംഘടിപ്പിക്കുക. അതിന്റെ ഭാഗമായി ഭാഗ്യ സ്മരണാർഹനായ അഭി ഒസ്താത്തിയോസ് തിരുമേനിയുടെ യാച്ചാരം ബാലഭവനിലേക്കുള്ള സംഭാവന അഭി തിരുമേനിയെ ഏൽപ്പിച്ചു.

Comments

comments

Share This Post

Post Comment