ഷാർജ സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിലെ സൺഡേ സ്കൂളിൽ ഷിഫ്റ്റ് സമ്പ്രദായം ആരംഭിച്ചു


ഷാർജ : ഷാർജ സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിലെ സൺഡേ സ്കൂളിൽ ഷിഫ്റ്റ് സമ്പ്രദായം ആരംഭിച്ചു. രാവിലെ നടക്കുന്ന ക്ലാസ്സുകൾക്ക് പുറമെയാണ് വൈകിട്ടും നാലര മുതൽ ആറു മുപ്പതു വരെ ക്ലാസ്സുകൾ നടത്തുക. ഇടവക മെത്രാപോലിത്താ അഭി. ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് ക്ലാസ്സുകൾ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റവ. ഫാ. അജി കെ. ചാക്കോ അധ്യക്ഷത വഹിച്ചു. ഇടവക സഹവികാരി റവ. ഫാ. ജോൺ കെ. ജേക്കബ്, സെക്രട്ടറി ശ്രീ. ബിനു മാത്യു സാമുവേൽ, ഇടവക ട്രസ്റ്റീ ശ്രീ. ഐപ്പ് ജോർജ്, യു. എ. ഇ. സോണൽ ഇൻസ്‌പെക്ടർ ശ്രീ ജോൺ ഈപ്പൻ, ഡൽഹി ഭദ്രാസന കൗൺസിൽ അംഗം ശ്രീ കെ. ജി നൈനാൻ, മുൻ ഇൻസ്‌പെക്ടർ ശ്രീ. ജേക്കബ് വർഗീസ്, ഹെഡ് മാസ്റ്റർ ശ്രീ സാമുവേൽ മത്തായി, കോ-ഓർഡിനേറ്റർമാരായ ശ്രീ. പൗലോസ് മാത്യു, ജെനി മാത്യു , സ്റ്റാഫ് സെക്രട്ടറി പ്രേമി തമ്പി, എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാ പരിപാടികളും നടത്തപ്പെട്ടു. മലങ്കര സഭയിൽ ഇദം പ്രഥമമായിട്ടാണ് സൺഡേ സ്കൂളിൽ ഷിഫ്റ്റ് സമ്പ്രദായം ആരംഭിക്കുന്നത്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *