മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം 2017 മാര്‍ച്ച് ഒന്നിന്


കോ​ട്ട​യം: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ മ​ല​ങ്ക​ര സു​റി​യാ​നി ക്രി​സ്ത്യാ​നി അ​സോ​സി​യേ​ഷ​ൻ യോ​ഗം മാ​ർ​ച്ച് ഒ​ന്നി​നു കോ​ട്ട​യ​ത്ത് എം​. ഡി സെ​മി​നാ​രി​യി​ലെ മാ​ർ ഏ​ലി​യാ ക​ത്തീ​ഡ്ര​ൽ ന​ട​ക്കും. അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തേ​ക്കു​ള​ള സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, വൈ​ദീ​ക ട്ര​സ്റ്റി, അ​ത്മാ​യ ട്ര​സ്റ്റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​ണ് അ​സോ​സി​യേ​ഷ​ൻ ചേ​രു​ന്ന​ത്.  1876 – ലെ ​മു​ള​ന്തു​രു​ത്തി സു​ന്ന​ഹ​ദോ​സി​നു ​ശേ​ഷം നടക്കുന്ന 37മത് അ​സോ​സി​യേ​ഷ​ൻ യോ​ഗ​മാ​ണ് കോ​ട്ട​യ​ത്ത് ചേ​രു​ന്ന​ത്. 1987 ഡി​സം​ബ​ർ 9നു കോ​ട്ട​യ​ത്ത് എം ​ഡി സെ​മി​നാ​രി​യി​ൽ 10 അ​സോ​സി​യേ​ഷ​ൻ യോ​ഗ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്.  എം ​ഡി സെ​മി​നാ​രി, കോ​ട്ട​യം പ​ഴ​യ​സെ​മി​നാ​രി, കോ​ട്ട​യം ചെ​റി​യ​പ​ള​ളി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 24 അ​സോ​സി​യേ​ഷ​ൻ യോ​ഗ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. കോ​ട്ട​യ​ത്തെ 25മത് യോ​ഗ​മാ​ണ്. ആദ്യ കാ​ല​ത്ത് ഇ​ട​വ​ക​ പ​ള​ളി​ക​ളി​ൽ​നി​ന്ന് ഒ​രു വൈ​ദി​ക​നും ര​ണ്ട് അ​ത്മാ​യ പ്ര​തി​നി​ധി​ക​ളു​മാ​ണ് അ​സോ​സി​യേ​ഷ​ൻ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന​ത്. 1995-ൽ ​ഉ​ണ്ടാ​യ സു​പ്രീം​കോ​ട​തി വി​ധി​യി​ലൂ​ടെ​യാ​ണ് ഇ​ട​വ​ക ജ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ന് അ​നു​സ​രി​ച്ച് അ​ത്മാ​യ പ്ര​തി​നി​ധി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ച​ത്.  വി​ദേ​ശ​ത്തും സ്വ​ദേ​ശ​ത്തു​മു​ള​ള വി​വി​ധ ഇ​ട​വ​ക​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​യ്യാ​യി​ര​ത്തി​ല​ധി​കം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ളാ​ണ് അ​സോ​സി​യേ​ഷ​ൻ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. 

Comments

comments

Leave a Reply

Your email address will not be published. Required fields are marked *