SILVER JUBILEE CELEBRATIONS – LUDHIANA MAR GREGORIOS ORTHODOX CHURCH


ലുധിയാനാ : മാര്‍ ഗ്രീഗോറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഇരുപത്തഞ്ചാം വാര്‍ഷികം 05.03.2017 വൈകീട്ട് നടത്തപ്പെട്ടു. പൊതുസമ്മേളനത്തില്‍  ഡല്‍ഹി ഭദ്രാസനാധിപന്‍ അഭി. യൂഹാനോന്‍ മാര്‍ ദിമത്രിയോസ് മെത്രാപ്പോലീത്താ മുഖ്യ അതിഥിയായിരുന്നു. ഡല്‍ഹി ഭദ്രാസന സെക്രട്ടറി സഖറിയാ റമ്പാന്‍ പ്രഭാഷണവും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ്  ഇന്ത്യ ഡയറക്ടര്‍ ശ്രീ എം. എസ്. വര്‍ഗീസ് ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനവും പ്രഭാഷണവും നടത്തി. യോഗത്തില്‍ ലുധിയാനാ മേയര്‍ ശ്രീ. ഹര്‍ചരണ്‍സിംഗ്  ഗോഹാല്‍ വാഡിയ, കൗണ്‍സിലര്‍മാരായ ശ്രീ. സഞ്ജയ് തല്‍വാര്‍, ശ്രീ. ഗുര്‍ദീപ് സിംഗ് നീതു, ലുധിയാനാ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഡോ.എബ്രാഹാം ജി. തോമസ്, അസി. ഡയറക്റ്റര്‍ ഡോ.കിം മാമന്‍ മുതലായവര്‍ സന്നിഹിതരായിരുന്നു. യോഗത്തില്‍ നിര്‍ദ്ധനരായ കുട്ടികളുടെ പഠനസഹായത്തിനുള്ള മിസ്  മേരി മത്തായി മെമ്മോറിയല്‍ എജ്യൂക്കേഷണല്‍ ക്യാഷ് അവാര്‍ഡും അഭി.ഡോ.പൗലോസ് മാര്‍ ഗ്രീഗോറിയോസ്  ബ്രില്യന്റ് സ്റ്റുഡന്റ് ക്യാഷ് അവാര്‍ഡും , ഡയാലിസിസ് രോഗികള്‍ക്കു വേണ്ടിയുള്ള ചികിത്സ സഹായമായ അഭി. ജോബ് മാര്‍ പീലക്‌സീനോസ് മെമ്മോറിയല്‍ മെഡിക്കല്‍ എയ്ഡും കാന്‍സര്‍ രോഗികള്‍ക്കു വേണ്ടിയുള്ള ചികിത്സാ സഹായ നിധിയായ റവ.ഫാ.പി.കെ. ജോര്‍ജ്ജ് മെമ്മോറിയല്‍ മെഡിക്കല്‍ എയ്ഡും വിതരണം ചെയ്യുകയുണ്ടായി. പള്ളി വികാരി റവ.ഫാ.ജെയ്‌സണ്‍ ജോസഫിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ തയ്യാറാക്കിയ ഫുഡ് ഫെസ്റ്റുവെല്ലും ഒരു വന്‍ വിജയമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *