മിഷേലിൻ്റെ ദൂരുഹ മരണം – പ്രതീഷേധ ജ്വാല തീർത്ത് കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം


പിറവം : ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട പിറവം ഇലഞ്ഞി സ്വദേശിയും മുളക്കുളം സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് കർമ്മേൽകുന്ന് പള്ളി ഇടവകാംഗവുമായ സി. എ. വിദ്യാർത്ഥിനി മിഷേൽ ഷാജിയുടെ മരണത്തിന്റെ ഉത്തരവാദികളെ നിയമത്തിന് മുൻപിൽ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം പ്രതിഷേധ ജ്വാല നടത്തി. പിറവം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് സെൻററിൽ നടന്ന പ്രതിഷേധ യോഗം യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജോമോൻ ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു. ഇത്രയും ദിവസം ആയിട്ടും പോലീസിന്റെ നിഷ്ക്രിയമാണ് വ്യക്തമാകുന്നത് എന്നും നീതി നേടുന്നത് വരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിന് ശേഷം പിറവം ടൗണിൽ നടന്ന പ്രതിഷേധ ജ്വാലയിൽ യുവജനപ്രസ്ഥാനം ഭദ്രാസന ജനറൽ സെക്രട്ടറി ഗിവീസ് മർക്കോസ് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. ഫാ. എബ്രഹാം വാതക്കാട്ടേൽ, നഗരസഭ കൗൺസിൽ അംഗം മെബിൻ ബേബി ,യുവജനപ്രസ്ഥാനം കേന്ദ്ര കമ്മിറ്റി അംഗം ബേസിൽ പൗലോസ്, മേഖല സെക്രട്ടറിമാരായ പേൾ കണ്ണേത്ത് ,നിഖിൽ. കെ. ജോയി, എൽദോസ് ജോർജ് , അൻസൺ ജെയ്മോൻ തുടങ്ങിയവർ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment