യുവജനപ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ യുവജന വിദ്യാർത്ഥി കൂട്ടായ്മ നടത്തുന്നു


പുതിയകാവ് : കാടത്തത്തിനു ഇരയായി കൊല്ലപ്പെട്ട സഹോദരിമാർക്കായും, സ്ത്രീകളുടെയും, പെൺകുട്ടികളുടെയും നേരെ വർദ്ധിച്ചു വരുന്ന ആക്രമണങ്ങകൾക്ക് എതിരായും ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം മാവേലിക്കര ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ 2017 മാർച്ച് 14 ചൊവ്വാഴ്ച്ച വൈകിട്ട് 6. 30ന് പുതിയകാവ് സെന്റ്. മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ കുരിശടിയുടെ സമീപം വന്ദ്യ വൈദീകരുടെയും, ഭദ്രാസന യുവജനപ്രസ്ഥാനം ഭാരവാഹികളുടേയും നേതൃത്വത്തിൽ യുവജന വിദ്യാർത്ഥി കൂട്ടായ്മ നടത്തുന്നു. ഓരോ സ്ത്രീയും നമ്മുടെ ഉത്തരവാദിത്വമാണ്. അവളുടെ സ്വാതന്ത്ര്യവും അഭിമാനവും കണ്ണിലെ കൃഷ്ണമണി പോലെ നമ്മൾ കാത്തു സൂക്ഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *