പീഡനങ്ങളും കൊലപാതകങ്ങളും വര്‍ധിക്കുന്നു- കര്‍ശന നടപടികള്‍ വേണമെന്ന് പരി. കാതോലിക്കാ ബാവാ


കോട്ടയം : പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെ ചൂഷണത്തിനും പീഡനത്തിനും വിധേയരാകുന്ന അവസ്ഥയ്‌ക്കെതിരെ സമൂഹ മനസാക്ഷി ഉണരമെന്നും കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും പരി. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. അടുത്തകാലത്തായി വര്‍ദ്ധിച്ചുവരുന്ന സ്ത്രീപീഡനങ്ങളും കൊലപാതകങ്ങളും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇതിനെതിരെ വിപുലമായ ബോധവല്‍ക്കരണവും കര്‍ശനമായ നിയമ നടപടികളും അത്യാവിശമാണെന്ന് ബാവാ പറഞ്ഞു. എറണാകുളത്ത് സി.എ വിദ്യര്‍ത്ഥിയായിരുന്ന മിഷേല്‍ ഷാജിയുടെ മരണം സംബന്ധിച്ചു നിലനില്‍ക്കുന്ന ദുരൂഹത നീക്കുന്നതിനും ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനും സത്വര നടപടിയെടുക്കണമെന്നും കാതോലിക്കാ ബാവാ ആവശ്യപ്പെട്ടു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *