മാര്‍ഗ്ഗ നിര്‍ദ്ദേശ ക്ലാസ് നടത്തപ്പെടുന്നു


കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മാനവശാക്തീകരണ വകുപ്പും കോട്ടയം റോട്ടറി ക്ലബും എക്യൂമെനിക്കല്‍ അസോസിയോഷനും സംയുക്തമായി സംഘടിപ്പിക്കുന്ന “അടുത്ത ഇര നമ്മുടെ മക്കളാകാതിരിക്കാന്‍” പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ വയോവൃദ്ധര്‍ വരെ ചൂഷണത്തിനും പീഡനത്തിനും വിധേയരാകുന്നു. യുവതീ യുവാക്കല്‍ നിരാശയിലേയ്ക്കും ആത്മഹത്യയിലേക്കും തള്ളപ്പെടുന്നു. ഈ ദുരവസ്ഥയ്ക്ക് ഒരു മാറ്റം നല്‍കുന്നതിന് അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിനായി പ്രസിദ്ധ മന.ശാസ്ത്രവിദഗ്ദ്ധന്‍ ഡോ. കെ. എസ്. ഡേവിഡ് നയിക്കുന്ന പ്രഭാഷണവും ചര്‍ച്ചയും കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ വെച്ച് മാര്‍ച്ച് 25 ന് 3 മണിയ്ക്ക് നടത്തപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

മാനവശാക്തീകരണ വകുപ്പ് – 9496155461
റോട്ടറി ക്ലബ് – 9447511953

Comments

comments

Leave a Reply

Your email address will not be published. Required fields are marked *