ഫാ. റിഞ്ചു പി. കോശിക്ക്‌ സ്വീകരണം നൽകി


കുവൈറ്റ്‌ : മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജത്തിന്റെ ജനറൽ സെക്രട്ടറിയും, അടൂർ – കടമ്പനാട്‌ ഭദ്രാസന വൈദിക സെക്രട്ടറിയും, ഇഞ്ചപ്പാറ സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ ഇടവക വികാരിയും, കടമ്പനാട്‌ സെന്റ്‌ തോമസ്‌ ഹയർ സെക്കണ്ടറി സ്ക്കൂൾ കൊമേഴ്സ്‌ വിഭാഗം അദ്ധ്യാപകനും, എം. ജി. യൂണിവേഴ്സിറ്റിയിൽ വിദ്യാഭ്യാസ മന:ശാസൃതത്തിൽ ഗവേഷണ വിദ്യാർത്ഥിയുമായ റവ. ഫാ. റിഞ്ചു പി. കോശി കുവൈറ്റിൽ എത്തിച്ചേർന്നു. സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആത്മീയ – ജീവകാരുണ്യ പ്രസ്ഥാനമായ മാർ ബസേലിയോസ്‌ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധ വലിയ നോമ്പി നോടനുബന്ധിച്ച്‌ നടത്തുന്ന കൺവൻഷനും, ധ്യാനയോഗത്തിനും നേതൃത്വം നല്കുവാൻ എത്തിച്ചേർന്ന അദ്ദേഹത്തിന്‌ കുവൈറ്റ്‌ വിമാനത്താവളത്തിൽ സ്വീകരണം നൽകി.

Leave a Reply

Your email address will not be published. Required fields are marked *