ഓര്‍ത്തഡോക്‌സ് സഭയുടെ വാഹന ഉപവാസ ദിനം മാര്‍ച്ച് 26ന്


കോട്ടയം : വലിയ നോമ്പിന്റെ അഞ്ചാം ഞായറാഴ്ചയായ 26ന് ഓര്‍ത്തഡോക്‌സ് സഭ വാഹന ഉപവാസ ദിനമായി ആചരിക്കുന്നു. പ്രകൃതിയുമായി ഇണങ്ങി ജീവിക്കാനും വാഹനങ്ങള്‍ പുറംതള്ളുന്ന കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിധ്യം കുറയ്ക്കാനും ആഢംബര രഹിത ജീവിതത്തെക്കുറിച്ചു പുതിയ തലമുറയെ ബോധവല്‍ക്കരിക്കാനാണു നൂതന ആശയം സഭ അവതരിപ്പിക്കുന്നത്. പള്ളികളുടെ സമീപ പ്രദേശങ്ങളിലുള്ളവര്‍ അന്നേ ദിവസം കാല്‍നടയായും സൈക്കിളിലും പള്ളിയിലെത്തണമെന്ന് സഭ ആഹ്വാനം ചെയ്യുന്നു. അല്‍പം ദൂരത്തുള്ളവര്‍ പൊതുയാത്രാ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണം. എന്നാല്‍ വയോധികര്‍ക്കും ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ദുഖവെള്ളിയില്‍ 24 മണിക്കൂര്‍ കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവ ഒഴിവാക്കി സൈബര്‍ ഫാസ്റ്റ് അനുഷ്ഠിച്ചിരുന്നു. സഭാ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവാ 26ന് ദേവലോകം ചാപ്പലില്‍ വി.കുര്‍ബ്ബാന അര്‍പ്പിക്കും.

Comments

comments

Share This Post

Post Comment