വടപുറം : ഡീക്കന്‍ അജി ഏബ്രഹാം മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസനത്തിലെ വൈദികനായി കുറിയാക്കോസ് ഏബ്രഹാം എന്ന നാമത്തില്‍ ഉയര്‍ത്തപ്പെട്ടു. നിലമ്പൂര്‍ വടപുറം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്ന ശുശ്രൂഷയ്ക്ക് മലബാര്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.സഖറിയാ മാര്‍ തെയോഫിലോസ് പ്രധാന കാര്‍മികത്വം വഹിച്ചു. കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് വൈദികപഠനം പൂര്‍ത്തീകരിച്ച ഇദ്ദേഹം വടപുറം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് ഇടവകാംഗമാണ്.