ദേവലോകം അരമനയില്‍ സഭാദിനം ആഘോഷിച്ചു


മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ 30 ഭദ്രാസനങ്ങളിലും പളളികളില്‍ കാതോലിക്കാദിനം ആചരിച്ചു. ഇന്നലെ സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന വളപ്പിലെ കല്‍കുരിശില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പതാക ഉയര്‍ത്തി.  എല്ലാ ദേവാലയങ്ങളിലും പ്രത്യേകപ്രാര്‍ത്ഥന, പ്രബോധനം, സഭാദിന പ്രതിജ്ഞ, കാതോലിക്ക മംഗളഗാനാലാപം, മധുരപലഹാരവിതരണം എന്നിവ നടന്നു. ഈ വര്‍ഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ സഭയുടെ വിവിധ ആവശ്യങ്ങള്‍ക്കായുളള കാതോലിക്കാദിന ധനസമാഹരണത്തില്‍ 10 കോടി രൂപയാണ് ലക്ഷ്യമിടുന്നതെന്നും ഒരോ സഭാംഗവും കഴിവിന് അനുസരിച്ച് കുറഞ്ഞത് ഒരു ദിവസത്തെ വരുമാനമെങ്കിലും സംഭാവന ചെയ്യണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍ദ്ദേശിച്ചു.

Comments

comments

Share This Post

Post Comment