സാമൂഹ്യ പ്രതിബദ്ധതയുള്ള ടാഗുമായി ഫാ.വര്‍ഗീസ് ലാല്‍


സോഷ്യല്‍ മീഡിയ ഏറ്റവുമധികം ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാമൂഹ്യജീവിതത്തില്‍ ഒരു പെണ്‍കുട്ടി നേരിടേണ്ടിവരുന്ന വൈതരണികളെ വളരെ തീക്ഷ്ണമായി അവതരിപ്പിക്കുന്ന ഹൃസ്വചിത്രവുമായി എത്തുകയാണ് ഫാ.വര്‍ഗീസ് ലാല്‍. ടാഗ് എന്ന് പേരിട്ടിരിക്കുന്ന ഈ കൊച്ചുചിത്രം സംവദിക്കുന്ന ഭാഷ ഇന്നിന്റെ യുവത്വത്തിന് വളരെ പരിചിതമാണ്. സൈബര്‍ കുറ്റകൃത്യങ്ങളുടെ വാര്‍ത്തകള്‍ നിറയുന്ന സമകാലിക സമൂഹം തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരണത്തിലെത്തി നില്‍ക്കുകയാണ്. ഫാ.വര്‍ഗീസ് ലാലിന്റെ ഇരുപതാം ഷോര്‍ട്ട് ഫിലിം എന്ന് പ്രത്യേകത കൂടി ടാഗിനുണ്ട്. പ്രശസ്ത സിനിമാതാരം വിജയരാഘവന്‍, നീനാകുറുപ്പ്, അഞ്ജു കുര്യന്‍, തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നു.സഭയുടെ മാനവ ശാക്തീകരണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അണിയിച്ചൊരുക്കുന്ന ഈ കൊച്ചുചിത്രം സമൂഹത്തില്‍ വളരെയധികം ചലനം സൃഷ്ടിക്കാന്‍ പര്യാപ്തമാണ്. വൈദിക സേവനത്തിനൊപ്പം സാമൂഹ്യ വിഷയങ്ങളില്‍ ചലച്ചിത്രങ്ങളിലൂടെ സാമൂഹ്യസേവനം ചെയ്യുവാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഫാ.വര്‍ഗീസ് ലാല്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വെബ് മാനേജര്‍ കൂടിയാണ്. കൊട്ടാരക്കര പുത്തൂര്‍ വലിയപള്ളി അംഗമാണ്.

Comments

comments

Share This Post

Post Comment